പാലാരിവട്ട മേല്‍പ്പാലത്തിന് വിശദമായ അറ്റകുറ്റപ്പണികള്‍ വേണം: ഇ. ശ്രീധരന്‍

പാലത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഘടനപരമായ മാറ്റങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീധരന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. 

Last Updated : Jul 4, 2019, 02:42 PM IST
പാലാരിവട്ട മേല്‍പ്പാലത്തിന് വിശദമായ അറ്റകുറ്റപ്പണികള്‍ വേണം: ഇ. ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന് ഗുരുതരപ്രശ്നങ്ങള്‍ ഉണ്ടെന്ന് ഇ.ശ്രീധരന്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. 

പാലം നിര്‍മ്മിച്ചതിലുള്ള അപാകതകളെക്കുറിച്ചാണ് ഇ.ശ്രീധരന്‍റെ നേതൃത്വത്തിലുള്ള വിദഗ്ദസമിതി പരിശോധിച്ചത്. പാലത്തിന് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഘടനപരമായ മാറ്റങ്ങള്‍ വേണമെന്നും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ശ്രീധരന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

എന്നാല്‍ പാലം പൊളിക്കുന്നതിനെക്കുറിച്ച് വിശദമായ ചര്‍ച്ചക്ക് ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. 

പാലത്തിന്‍റെ ബലക്ഷയം പരിശോധിക്കാന്‍ മദ്രാസ്‌ ഐഐടിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ അന്തിമ റിപ്പോര്‍ട്ടുകൂടി കിട്ടിയ ശേഷമായിരിക്കും അടുത്ത നടപടിയെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി. 

ഇ.ശ്രീധരന്‍റെ റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചിട്ട് ഒരു തീരുമാനം എടുക്കാനാകില്ലെന്നും.  ഐഐടി റിപ്പോര്‍ട്ടും ശ്രീധരന്‍റെ റിപ്പോര്‍ട്ടും പഠിച്ച ശേഷം ഇവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടതെന്ന് ഇ.ശ്രീധരന്‍ പ്രതികരിച്ചു. അതേസമയം നിലവിലെ പണികള്‍ തുടരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയ്തു.

Trending News