Kerala school open: അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Aug 9, 2021, 01:06 PM IST
  • കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർക്കാർ വ്യക്തമാക്കുന്നത്
  • എസ്.എസ്.എൽ.സി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനയിൽ അഭിമാനിക്കാം
  • പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയത്
  • ട്രോളുകളെ വിമർശിച്ച ശിവൻകുട്ടി തമാശ നല്ലതാണെന്നും എന്നാൽ കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും പറഞ്ഞു
Kerala school open: അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റേയും കൊവിഡ് നിയന്ത്രണത്തിനായി ചുമതലപ്പെട്ട വിവിധ ഏജൻസികളുടേയും അനുമതി ലഭിച്ചാൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി (Education minister) വി.ശിവൻകുട്ടി. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  കൊവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്കൂളുകൾ തുറക്കാനുള്ള സാധ്യത സർക്കാർ (Government) വ്യക്തമാക്കുന്നത്. 

എസ്.എസ്.എൽ.സി പരീക്ഷഫലത്തിൽ എ പ്ലസിലുണ്ടായ വർധനയിൽ അഭിമാനിക്കാമെന്നും പരീക്ഷ കഷ്ടപ്പെട്ട് എഴുതിയാണ് വിദ്യാർത്ഥികൾ നേട്ടമുണ്ടാക്കിയതെന്നും ശിവൻകുട്ടി പറഞ്ഞു.  എ പ്ലസ് കൂടുതല്‍ ലഭിച്ചതിനെതിരെ വന്ന ട്രോളുകളെ (Troll) വിമർശിച്ച ശിവൻകുട്ടി തമാശ നല്ലതാണെന്നും
എന്നാൽ  കുട്ടികളെ വേദനിപ്പിക്കുന്ന തമാശ വേണ്ടെന്നും പറഞ്ഞു.

ALSO READ: Onam 2021: കേരളത്തിൽ മൂന്നാഴ്ച ലോക്ക്ഡൗൺ ഇല്ല; ഓണ വിപണികൾ ഇന്ന് മുതൽ തുറന്നിടും

ഓൺലൈൻ പഠനം കാരണം 36 ശതമാനം കുട്ടികൾക്ക് കഴുത്തു വേദനയും 27 ശതമാനം പേർക്ക് കണ്ണിന് വേദനയും ഉണ്ടെന്ന് എസ്.സി.ഇ.ആര്‍.ടിയുടെ റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും വ്യായാമം (Exercise) ഉറപ്പ് വരുത്തണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News