തിരുവനന്തപുരം: പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത നടപടി കോൺഗ്രസിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നതിനുള്ള സൂചനയാണെന്ന് എൽദോസ് കുന്നപ്പള്ളി. പാർട്ടി എടുത്ത ഏത് തീരുമാനവും അംഗീകരിക്കുന്നു. പാർട്ടിക്ക് മുന്നിലും പൊതു സമൂഹത്തിലും നിഷ്കളങ്കത തെളിയിക്കും
തനിക്കെതിരായി പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ശരിയല്ല.പരാതിക്കാരിയുടെ വീട്ടിൽ നിന്ന് തന്റെ വസ്ത്രങ്ങൾ ലഭിച്ചുവെന്ന പൊലീസ് ഭാഷ്യം സത്യമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആരോപണങ്ങൾ എല്ലാം സത്യം ആണെന്ന് ആരും കണ്ണടച്ചു വിശ്വസിക്കരുതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
ശനിയാഴ്ച രാത്രിയാണ് എൽദോസ് കുന്നപ്പള്ളിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള കെപിസിസി അധ്യക്ഷൻറെ വാർത്താക്കുറിപ്പ് പുറത്തിറങ്ങിയത്. ആരോപണങ്ങളിൽ എൽദോസ് കെപിസിസിക്ക് കൊടുത്ത വിശദീകരണം തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ ജാഗ്രതക്കുറവുണ്ടായെന്നും കെപിസിസി അധ്യക്ഷൻറെ വാർത്താക്കുറിപ്പിൽ പറയുന്നു.
ആറു മാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇത് നീരിക്ഷണ കാലയളവായാണ് പരിഗണിക്കുന്നത്. ആറ് മാസത്തിന് ശേഷം ആവശ്യമെങ്കിൽ മറ്റ് നടപടികളിലേക്ക് പോകുമെന്നും കെപിസിസി പ്രസിഡൻറെ കെസുധാകരൻ പ്രസ്താവനയിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...