)
Kochi : മുൻ മുഖ്യമന്ത്രി Oommen Chandy യുടെ മരുമകൻ Varghese George Twenty20 യിൽ ചേർന്നു. ഇന്ന് രാവിലെ ട്വിന്റി20യുടെ ഭാരിവാഹികളുടെ പ്രഖ്യാപന യോഗത്തിലാണ് ഉമ്മൻ ചാണ്ടിയുടെ മൂത്ത മകൾ മരിയാ ഉമ്മന്റെ ഭാർത്താവ് വർഗീസ് ജോർജ് പാർട്ടയിൽ ചേർന്നതായി അറിയിച്ചത്.
കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് വർഗീസ് ജോർജിന് ട്വിന്റിയിൽ അംഗത്വം നൽകിയത്. ട്വിന്റി20യുടെ സെക്രട്ടറിയായും ഉപേദശകസമിതി അംഗം എന്നീ ചുമതലകളാണ് വർഗീസ് ജോർജിന് നൽകിയത്. വിദേശത്ത് ഒരു കമ്പിയിൽ സിഇഒയായി പ്രവർത്തിക്കുകയായിരുന്ന വർഗീസ് ആ ജോലി രാജിവെച്ചാണ് ട്വിന്റി20 യിൽ അംഗത്വമെടുത്തത്.
ഇതുവരെ ഒരു പാർട്ടിയുടെയും ഭാഗമല്ലായിരുന്ന താൻ ട്വിന്റി20യുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിയാണ് പാർട്ടിയിൽ അംഗത്വം എടുത്തതെന്ന് വർഗീസ് കൊച്ചിയിൽ നടന്ന ചടങ്ങിൽ പറഞ്ഞു. 2014ലാണ് വർഗീസ് ഉമ്മൻ ചാണ്ടിയുടെ മകൾ മറിയയെ വിവാഹം ചെയ്യുന്നത്.
അതേസമയം രാഷ്ട്രീയത്തിൽ തന്റെ സർവകലശാല ഉമ്മൻ ചാണ്ടി തന്നെയാണെന്ന് വർഗീസ് പ്രഖ്യാപന വേളയിൽ പറഞ്ഞു. ഒരിക്കലും ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിക്കിലെന്നും വർഗീസ് പറഞ്ഞു.
വർഗീസ് ജോർജിനെ കൂടാതെ നടനും സംവിധായകനുമായ ലാലും ട്വിന്റി20യിൽ അംഗത്വം എടുത്തതായി പ്രഖ്യാപന വേളയിലൂടെ അറിയിച്ചു. പ്രഖ്യാപന വേളയിൽ പ്രത്യേകം വീഡിയോ സന്ദേശത്തിലാണ് ലാൽ താൻ ട്വിന്റി20യിൽ അംഗത്വം എടുത്തതെന്ന് അറിയിച്ചത്. പാർട്ടിയിൽ അംഗത്വം എടുത്ത ലാലിനെ ഉപദേശക സമിതയിൽ ഉൾപ്പെടുത്തിയെന്ന് ട്വിന്റി20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബും അറിയിച്ചു.
ലാലിനൊപ്പം ലാലിന്റെ മകളുടെ ഭർത്താവ് അലൻ ആന്റണിയും ട്വിന്റി20 പ്രവേശിച്ചു. അലനെ ട്വിന്റി20യുടെ യൂത്ത് വിങ് പ്രസിഡന്റായി നിയമിക്കുകയും ചെയ്തു. സ്വകാര്യ എയർലൈൻസ് കമ്പിനിയിൽ ക്യാപ്റ്റനാണ് അലൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy