Video:വിവാഹ ഫോട്ടോഷൂട്ടിനിടെ ഗുരുവായൂരിൽ ആനയിടഞ്ഞു; പാപ്പാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്.  

Edited by - Zee Malayalam News Desk | Last Updated : Nov 26, 2022, 05:13 PM IST
  • ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ഒരു ദമ്പതികൾ ആനയുടെ മുന്നിലേക്ക് എത്തിയിരുന്നു.
  • ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു.
  • ആനയുടെ മുന്നിലൊക്കെ നിന്ന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.
Video:വിവാഹ ഫോട്ടോഷൂട്ടിനിടെ ഗുരുവായൂരിൽ ആനയിടഞ്ഞു; പാപ്പാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഗുരുവായൂർ: ഗുരുവായൂരിൽ വിവാഹ ഫോട്ടോഷൂട്ടിനിടെ ആനയിടഞ്ഞു. പാപ്പാനെ തട്ടിയിടാൻ ആന ശ്രമിച്ചെങ്കിലും പാപ്പാൻ അത്ഭുതകരമായി രക്ഷപെട്ടു. കഴിഞ്ഞ 10ാം തിയതിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെ ദാമോദർദാസ് എന്ന ആനയാണ് ഇടഞ്ഞത്.

ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെ ഫോട്ടോ എടുക്കുന്നതിനായി ഒരു ദമ്പതികൾ ആനയുടെ മുന്നിലേക്ക് എത്തിയിരുന്നു. തൊട്ടുപിന്നാലെ ആന വട്ടം തിരിഞ്ഞ് പാപ്പാനായ രാധാകൃഷ്ണനെ കാലിൽ പൊക്കി എടുക്കുകയായിരുന്നു. 

Read Also: Vande Bharat Service: വന്ദേ ഭാരത് സർവീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് കേരളം

ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ തൂക്കിയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പിടിച്ചത് തുണിത്തുമ്പിലായത് കൊണ്ട് മാത്രം പാപ്പാൻ കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. ആന പാപ്പാനെ പൊക്കി എടുക്കുന്നുണ്ടെങ്കിലും തുണിയിലാണ് പിടുത്തം വരുന്നത്. 

ഇതോടെ പാപ്പാൻ ഊർന്നു താഴേക്കു വീഴുന്നു. തൊട്ടടുത്ത നിമിഷം തന്നെ പാപ്പാൻ ഓടി രക്ഷപെടുന്നതായും കാണാം. ദമ്പതികളും തൊട്ടടുത്ത നിമിഷം തന്നെ ആനയുടെ മുന്നില്‍ ഓടിരക്ഷപെടുന്നത് കാണാം. ആനയുടെ മുകളിലും ഈ സമയം മറ്റൊരു പാപ്പാൻ ഉണ്ടായിരുന്നു. 

Red Also: നടുങ്ങിയ ഓർമ്മകൾക്ക് 14 വയസ്; മുംബൈ ഭീകരാക്രമണം നടന്നിട്ട് 14 വർഷം

പെട്ടന്ന് തന്നെ ആനയെ തളയ്‌ക്കാനും കഴിഞ്ഞു. 10ാം തിയതി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആനയുടെ മുന്നിലൊക്കെ നിന്ന് ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ വിമർശനങ്ങൾ ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News