ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ നാലിന്

പ്രവേശന പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും. 2023 ജനുവരിയിലെ അഡ്മിഷനുള്ള പരീക്ഷയാണ് നടക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 20, 2022, 03:15 PM IST
  • പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം
  • പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപ ഫീസ് അടയ്ക്കണം
  • എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക് ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയാണ് അപേക്ഷ ഫീസ്
  • അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ നാലിന്

തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷ തിരുവനന്തപുരം പൂജപ്പുരയിലുള്ള പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ജൂൺ നാലിന് നടക്കും. 2023 ജനുവരിയിലെ അഡ്മിഷനുള്ള പരീക്ഷയാണ് നടക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ സമർപ്പിക്കാം.

01.01.2023-ൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 02/01/2010-ന് മുൻപോ 01/07/2011-ന് ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കുവാൻ അർഹത ഉണ്ടായിരിക്കില്ല. (അതായത് 01/01/2023-ൽ അഡ്മിഷൻ സമയത്ത് 11 1/2 വയസിനും 13 വയസിനും ഉള്ളിലുള്ളവരായിരിക്കണം) അഡ്മിഷൻ നേടിയതിന് ശേഷം ജനന തീയതിയിൽ മാറ്റം അനുവദിക്കുന്നതല്ല.

പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിന് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കാം. പരീക്ഷ എഴുതുന്ന ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപ ഫീസ് അടയ്ക്കണം. എസ്.സി/എസ്.ടി വിഭാഗത്തിലെ കുട്ടികൾക്ക്  ജാതി തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകൾ  സഹിതം 555 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. ഡിമാന്റ് ഡ്രാഫ്റ്റ്  ‘ദി കമാൻഡന്റ്, ആർഐഎംസി ഡെറാഡൂൺ,’ ദ്രാവീ ബ്രാഞ്ച്,  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ, (ബാങ്ക് കോഡ് – 01576) ഉത്തരാഖണ്ഡ്  എന്ന വിലാസത്തിൽ  മാറാവുന്ന  തരത്തിൽ  എടുത്ത് കത്ത് സഹിതം ‘ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ് 248003’ എന്ന വിലാസത്തിൽ  അപേക്ഷിക്കണം. ഓൺലൈനായി പണമടയ്ക്കുന്നതിന് www.rimc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ നിന്നും ലഭിക്കുന്ന നിർദ്ദിഷ്ട അപേക്ഷകൾ പൂരിപ്പിച്ച് ഏപ്രിൽ 25 നകം ലഭിക്കുന്ന തരത്തിൽ ‘സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12’ എന്ന വിലാസത്തിൽ  അയയ്ക്കണം. ഡെറാഡൂൺ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജിൽ  നിന്നും ലഭിച്ച നിർദ്ദിഷ്ട അപേക്ഷാ ഫോം (2 കോപ്പി), പാസ്‌പോർട്ട്   വലിപ്പത്തിലുള്ള  2    ഫോട്ടോകൾ (ഒരു കവറിൽ ഉള്ളടക്കം ചെയ്തിരിക്കണം), ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ 2 പകർപ്പുകൾ, സ്ഥിരമായ മേൽവിലാസം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയ്‌ക്കൊപ്പം നൽകണം.

വിദ്യാർത്ഥി നിലവിൽ പഠിക്കുന്ന സ്‌കൂളിലെ മേലധികാരി നിർദ്ദിഷ്ട അപേക്ഷാഫോം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി, ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പട്ടിക ജാതി/പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പും ആധാർ കാർഡിന്റെ രണ്ട് പകർപ്പും (ഇരുവശവും ഉള്ളത്) നൽകണം. 9.35 x 4.25 ഇഞ്ച് വലിപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ്  ലഭിക്കേണ്ട മേൽ വിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ച്) അപേക്ഷയ്‌ക്കൊപ്പം വയ്ക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News