News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 13, 2021, 05:22 PM IST
  • Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen
  • Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
  • Attack against Customs Commissioner: വാഹനം തിരിച്ചറിഞ്ഞ് പൊലീസ് ​
  • IND vs ENG : വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി Hitman Rohit Sharma
News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

Kerala Assembly Election 2021 : NCP ദേശീയ നേതൃത്വം എന്ത് തന്നെ തീരുമാനിച്ചാലും ഞാൻ പോകും : Mani C Kappen
Pala യ്ക്ക് വേണ്ടി യുഡിഎഫിലേക്കെന്ന് ഉറപ്പിച്ച് മാണി സി കാപ്പൻ. ദേശീയ നേതൃത്വത്തിന്റെ തീരുമാനം എന്താണെന്ന് കാത്തിരിക്കുകയാണെന്നും അത് എന്തു തന്നെയാണെങ്കിലും LDF മുന്നണി വിടുമെന്ന് ആവർത്തിച്ച് പറഞ്ഞ് എൻസിപി നേതാവും പാലാ എംഎൽഎയുമായ Mani C Kappen. 

Kerala Assembly Election 2021: കൊറോണ വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തിലെ കൊറോണ വ്യാപനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക പ്രകടിപ്പിച്ചു. സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുമായി ഇന്ന് നടത്തിയ ചർച്ചയിലാണ് സംഘം ആശങ്ക പ്രകടിപ്പിച്ചത്. 

Attack against Customs Commissioner: വാഹനം തിരിച്ചറിഞ്ഞ് പൊലീസ് ​
സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണർ സുമിത്കുമാറിനെ അപായപ്പെടുത്താൻ  ശ്രമിച്ച വാഹനം തിരിച്ചറിഞ്ഞ് പൊലീസ്. ഈ വാഹനം മുക്കം സ്വദേശിയുടെ ഉടമസ്ഥതയിലുളളതാണെന്ന് പൊലീസ് പറഞ്ഞു. 

Video Call വഴി ന​ഗ്നത പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ,നടപടി എടത്വ സ്വദേശിയുടെ പരാതിയെ തുടർന്ന്
വീഡിയോ കോളിൽ ന​ഗ്നത പ്രദർശിപ്പിക്കുകയും  ഭീക്ഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം കുണ്ടറ സ്വദേശി അഖിലി(28)നെയാണ് എടത്വ പൊലീസ് അറസ്റ്റ് ചെയ്തത്.  എടത്വ സ്വദേശിനിയായ പെൺകുട്ടിയാണ് അഖിലിനെതിരെ പരാതി നൽകിയത്.

Samsung Galaxy F62 ഫെബ്രുവരി 15ന് ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
സാംസങ് ഗാലക്സി M02, ഗാലക്സി S21 എന്നീ സീരിസിന് പിന്നാലെ സാംസങിന്റെ ഏറ്റവും പുതിയ ഫോൺ ഗാലക്സി F62 ഫെബ്രുവരി 15ന് ഇന്ത്യയിൽ വിൽപന ആരംഭിക്കും. ഷിയോമി റെഡ്മി K20 പ്രോ, വൺപ്ലസ് നോർഡ്, വിവോ V19 എന്നീ ഫോണുകൾക്ക് എതിരാളിയായി  ആകും സാംസങ് ഗാലക്സി F62 എത്തുന്നത്. 

Shankar ന്റെ അടുത്ത ബഹുഭാഷ ചിത്രത്തിൽ Ram Charan നായകനായി എത്തുന്നു; Dil Raju വാണ് ചിത്രം നിർമ്മിക്കുന്നത്
സംവിധായകൻ ശങ്കറിന്റെ ( Shankar) ഏറ്റവും പുതിയ ചിത്രത്തിൽ തെലുങ്ക് സിനിമ നടനായ രാം ചരൺ (Ram Charan) നായകനായി എത്തുന്നു.  RC15 എന്നാണ് താൽകാലികമായി സിനിമ അറിയപ്പെടുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ വിവരങ്ങൾ പ്രഖ്യാപിച്ചത്. 

IND vs ENG : വിമർശനങ്ങൾക്ക് ബാറ്റ് കൊണ്ട് മറുപടി നൽകി Hitman Rohit Sharma
England നെതിരെയുള്ള  ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് ലഭിച്ച വിമർശനങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽകി Rohit Sharma. ആദ്യ ടെസ്റ്റിൽ താരം വേണ്ടത്ര രീതിയിൽ സ്കോർ ചെയ്യാതെയാണ് പുറത്തായത്. എന്നാൽ അവയ്ക്കെല്ലാം മറുപടിയാണ് താരം ഇന്ന് തന്റെ പ്രകടനത്തിലൂടെ നൽകിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News