ഇത്രയും പത്തുമണിപ്പൂക്കൾ കണ്ടിട്ടുണ്ടോ?; കണ്ടാൽ മാത്രം പോര, അറിയുകകൂടി വേണം ഈ മികച്ച വരുമാന മാർഗത്തെ

വിവിധ വര്‍ണ്ണത്തിലൂം രൂപത്തിലുമായി വിരിഞ്ഞു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍ നയനാന്ദകരമാണ്. പെരിന്തല്‍മണ്ണ ബൈപ്പാസ് ജങ്ഷന് സമീപത്തെ കാവുങ്ങല്‍പറമ്പിൽ സ്ഥിതി ചെയ്യുന്ന ഹരിഹരന്റെ വീട്ടുമുറ്റത്തെ പത്തുമണിപ്പൂക്കളുടെ മനോഹരകാഴ്ച ആരെയും ആകർഷിക്കും.  

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 23, 2022, 04:24 PM IST
  • വിവിധ വര്‍ണ്ണത്തിലൂം രൂപത്തിലുമായി വിരിഞ്ഞു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍ നയനാന്ദകരമാണ്.
  • ഹരിഹരന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ പത്തുമണിപ്പൂക്കള്‍ ഭംഗി മാത്രമല്ല കൈനിറയെ പണവും നല്‍കുന്നുണ്ട്.
  • സമ്മർദ്ദം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളുടെ കാലത്ത് സന്തോഷം തരുന്ന ഒരു മേഖലയായി ഇതിനെ കാണാം.
ഇത്രയും പത്തുമണിപ്പൂക്കൾ കണ്ടിട്ടുണ്ടോ?; കണ്ടാൽ മാത്രം പോര, അറിയുകകൂടി വേണം ഈ മികച്ച വരുമാന മാർഗത്തെ

മലപ്പുറം: പത്തുമണിപ്പൂവിന്റെ നൂറിൽപ്പരം വെറൈറ്റികളാണ് ഹരിഹരന്‍ എന്ന യുവസംരംഭകന്റെ വീട്ടിൽ പൂത്ത് നിൽക്കുന്നത്. സംസ്ഥാനത്തിന്റെ അകത്തു നിന്നും പുറത്തു നിന്നുമായി ശേഖരിച്ചവയാണ് മിക്കതും. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ ഹരിഹരന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ പത്തുമണിപ്പൂക്കള്‍ ഭംഗി മാത്രമല്ല കൈനിറയെ പണവും നല്‍കുന്നുണ്ട്.

വിവിധ വര്‍ണ്ണത്തിലൂം രൂപത്തിലുമായി വിരിഞ്ഞു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍ നയനാന്ദകരമാണ്. പെരിന്തല്‍മണ്ണ ബൈപ്പാസ് ജങ്ഷന് സമീപത്തെ കാവുങ്ങല്‍പറമ്പിൽ സ്ഥിതി ചെയ്യുന്ന ഹരിഹരന്റെ വീട്ടുമുറ്റത്തെ പത്തുമണിപ്പൂക്കളുടെ മനോഹരകാഴ്ച ആരെയും ആകർഷിക്കും. 

Read Also: കശ്മീരിൽ ആയുധങ്ങളുമായി ഭീകരർ പിടിയിൽ

ഹരിഹരന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ പത്തുമണിപ്പൂക്കള്‍ ഭംഗി മാത്രമല്ല കൈനിറയെ പണവും നല്‍കുന്നുണ്ട്. വീട്ടുമുറ്റത്ത് തന്നെ അധികം മുടക്കുമുതലില്ലാതെ തുടങ്ങാവുന്നതാണ് പത്തുമണിപ്പൂച്ചെടി വളര്‍ത്തലും വില്‍പ്പനയും. എന്നാൽ വെറും ബിസിനസ് മാത്രമല്ല. മനസിന് ആനന്ദദായകം കൂടിയാണ് പത്തുമണിപ്പൂച്ചെടിയുടെ കൃഷി. 

ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ തന്നെ ചെടി വളര്‍ത്തുന്നുണ്ട്. ഓണ്‍ലൈന്‍ വഴി കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ചെടി ആവശ്യപ്പെടുന്നുണ്ട്. നേരിട്ടെത്താത്തവര്‍ക്ക് കൊറിയറിലും ചെടി അയച്ചു കൊടുക്കുന്നുണ്ട്. നല്ല ശ്രദ്ധയും പരിചരണവും നല്‍കി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ മികച്ച വരുമാനം നല്‍കുന്നവയാണ് ഈ കുഞ്ഞുപൂക്കള്‍.

Read Also: Actress Attack Case: കേസ് അട്ടിമറിക്കാൻ നീക്കം; നടിയെ ആക്രമിച്ച കേസിൽ അതിജീവിത ഹൈക്കോടതിയിൽ

കൃഷിയെയും പൂക്കളെയും സ്നേഹിക്കുന്ന ആർക്കും മികച്ചൊരു മേഖലായണ് പത്തുമണിപ്പൂക്കളുടെ കൃഷിയെന്ന് ഹരിഹരൻ സാക്ഷ്യപ്പെടുത്തുന്നു. സമ്മർദ്ദം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളുടെ കാലത്ത് സന്തോഷം തരുന്ന ഒരു മേഖലയായി ഇതിനെ കാണാം. 

കുട്ടിക്കാലം മുതൽ പത്തുമണിപ്പൂക്കളോട് ഇഷ്ടമായിരുന്നു ഹരിഹരന്. രാജ്യത്തിന് പുറത്ത് നിന്ന് എത്തിച്ച ചെടികൾ വരെയുണ്ട് കൂട്ടത്തിൽ. സിൻഡ്രല്ലയുടെ ഇരുപതോളം വെറൈറ്റികൾ, ജംബോ, ടൈഗർ ഷിപ്പ്, മേരി ഗോൾഡ്, ടിയാറ എന്നിങ്ങനെ പത്ത് മണിച്ചെടികളുടെ അപൂർവ ശേഖമാണുള്ളത്. 

Read Also: "സ്ത്രീകൾ രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോ?"; കൊച്ചിയിൽ പോലീസിൽ നിന്നും മോശം അനുഭവമുണ്ടായി: നടി അർച്ചന കവി

രോഗങ്ങൾ കുറഞ്ഞ പൂച്ചെടിയാണ് പത്ത് മണിപ്പൂക്കൾ. പരിചരണവും കുറച്ച മതി. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ വെയിൽ ലഭിക്കുന്നത് ചെടികള്‍ക്ക് വളരെ നല്ലതാണ്. കേരളത്തിലെവിടേക്കും ചെടികൾ ഹരിഹരൻ അയച്ചുകൊടുക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News