"സ്ത്രീകൾ രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോ?"; കൊച്ചിയിൽ പോലീസിൽ നിന്നും മോശം അനുഭവമുണ്ടായി: നടി അർച്ചന കവി

Archana Kavi Instagram ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല പക്ഷെ അതിനൊരു രീതിയുണ്ട്. പോലീസിന്റെ ഈ പെരുമാറ്റം തങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നും നടി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. 

Written by - Zee Malayalam News Desk | Edited by - Jenish Thomas | Last Updated : May 24, 2022, 12:04 PM IST
  • ഓട്ടോയിൽ യാത്രക്കാരെല്ലാരും സ്ത്രീകളായിരുന്നെങ്കിലും പോലീസ് തങ്ങളോട് പരുക്കൻ ഭാവത്തിലാണ് പെരുമാറിയതെന്ന് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
  • കേരള പോലീസിനെയും ഫോർട്ട് കൊച്ചി പോലീസിനെയും ഹാഷ്ടാഗിൽ ചേർത്താണ് നടി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
"സ്ത്രീകൾ രാത്രിയിൽ യാത്ര ചെയ്യുന്നത് തെറ്റാണോ?"; കൊച്ചിയിൽ പോലീസിൽ നിന്നും മോശം അനുഭവമുണ്ടായി: നടി അർച്ചന കവി

കൊച്ചി : രാത്രിയിൽ സുഹൃത്തിനും കുടുംബത്തിനോടൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെ കേരള പോലീസിൽ നിന്ന് മോശം അനുഭവമുണ്ടായതായി നടി അർച്ചന കവി. ഓട്ടോയിൽ യാത്രക്കാരെല്ലാരും സ്ത്രീകളായിരുന്നെങ്കിലും പോലീസ് തങ്ങളോട് പരുക്കൻ ഭാവത്തിലാണ് പെരുമാറിയതെന്ന് നടി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. കേരള പോലീസിനെയും ഫോർട്ട് കൊച്ചിൻ പോലീസിനെയും ഹാഷ്ടാഗിൽ ചേർത്താണ് നടി തനിക്കുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. 

"ഞങ്ങൾ വീട്ടിൽ പോകുകയാണ് എന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്ന് അയാൾ ഞങ്ങളോട് ചോദിച്ചു" എന്നാണ് പോലീസ് തങ്ങളോടായി പറഞ്ഞതെന്ന് നടി അർച്ചന കവി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. 

ALSO READ : എത്ര തവണ സെക്‌സ് ചെയ്‌തിട്ടുണ്ട്‌? രസകരമായി എസ്തർ തിരിച്ച് മറുപടി കൊടുത്തത് ഇങ്ങനെ

ചോദ്യം ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല പക്ഷെ അതിനൊരു രീതിയുണ്ട്. പോലീസിന്റെ ഈ പെരുമാറ്റം തങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ലെന്നും നടി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. 

അർച്ചന കവി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറി

ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?

ജെസ്നയും ഞാനും അവളുടെ കുടുംബവും മിലോനയിൽ നിന്ന് തിരിച്ചു വരികയായിരുന്നു. ചില കേരള പോലീസ് ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. ഓട്ടോയിൽ ഉണ്ടായിരുന്ന ഞങ്ങളെല്ലാരും സ്ത്രീകളായിരുന്നു. അവർ അങ്ങേയറ്റം അപമര്യാദയായിട്ടാണ് പെരുമാറിയത്, ഞങ്ങൾക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല. ഞങ്ങൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞപ്പോൾ എന്തിനാണ് വീട്ടിൽ പോകുന്നത് എന്ന് അയാൾ ഞങ്ങളോട് ചോദിച്ചു. ചോദ്യം ചെയ്യപ്പെടുന്നതിൽ എനിക്കൊന്നുമില്ല പക്ഷെ അതിന് ഒരു രീതിയുണ്ട്... ഇത് അങ്ങേയറ്റം അസ്വസ്ഥതപ്പെടുത്തുന്നതായിരുന്നു... നമ്മുക്ക് ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അവരുടെ അടുത്തേക്ക് നമ്മൾ പോകണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News