യു.ഡി.എഫ് നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ആരോപിച്ചു.പട്ടാമ്പി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമായ സി. പി മുഹമ്മദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വോട്ടര്‍മാര്‍ക്ക് പണംനല്‍കി സ്വാധീനിക്കുന്ന രംഗങ്ങള്‍ തെളിവായി പിണറായി ഫേസ്ബുകിൽ പോസ്റ്റ് ചെയ്തു
യു.ഡി.എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. കൈപ്പത്തി ചിഹ്നം പതിച്ച അഞ്ഞൂറ് രൂപാ നോട്ടുകൾ കാസർകോട് ജില്ലയിൽ കണ്ടെത്തിയതാണ്. പരാജയ ഭീതിയിൽ കണക്കില്ലാതെ യു.ഡി.എഫ് പണം ഒഴുക്കുകയാണ്.ഭവന സന്ദര്‍ശനത്തിനെത്തുന്ന എം.എല്‍.എ വീട്ടമ്മക്ക് പണം നല്‍കുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. യു.ഡി.എഫ് വൻതോതിൽ അധികാര ദുർവിനിയോഗം നടത്തുകയാണെന്ന് ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. വീഡിയോ കാണാം