ബെന്‍സ് കേരള രജിസ്ട്രേഷനാക്കുമെന്ന് ഫഹദ് ഫാസില്‍

നികുതി ഇളവിനായി 70 ലക്ഷം രൂപ വില വരുന്ന ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നോട്ടീസിന് നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി.

Last Updated : Nov 2, 2017, 04:42 PM IST
ബെന്‍സ് കേരള രജിസ്ട്രേഷനാക്കുമെന്ന് ഫഹദ് ഫാസില്‍

കൊച്ചി: നികുതി ഇളവിനായി 70 ലക്ഷം രൂപ വില വരുന്ന ആഡംബര കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നോട്ടീസിന് നടന്‍ ഫഹദ് ഫാസില്‍ മറുപടി നല്‍കി.

ഫഹദ് ഫാസില്‍ ഉപയോഗിക്കുന്ന PY-05-9899 ആഡംബര കാര്‍ ബെന്‍സ് ഇ പുതുച്ചേരി വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കണ്ടെത്തിയിരുന്നു. 
 

പോണ്ടിച്ചേരിയില്‍നിന്ന് എന്‍ ഒ സി ലഭിച്ചാലുടന്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചു.  

Trending News