ആര്‍ഡിഒ കോടതി ലോക്കറിൽ മുക്കുപണ്ടം; മോഷ്ടിച്ച സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായാണ് നിഗമനം.

ആര്‍ഡിഒ കോടതി ലോക്കറില്‍ 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ കിട്ടിയ തൊണ്ടി മുതലുകള്‍ സൂക്ഷിച്ച ലോക്കറില്‍ മോഷണം  നടന്നതായാണ് നേരത്തെ കണ്ടെത്തിയിരുന്നത്

Written by - Zee Malayalam News Desk | Last Updated : Jun 7, 2022, 05:43 PM IST
  • സ്വര്‍ണം മോഷണം പോയത് ആസൂത്രിതമായെന്ന് സംശയം
  • ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്നും മുക്കുപണ്ടം കണ്ടെത്തി
  • മോഷ്ടിച്ച സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായാണ് നിഗമനം
ആര്‍ഡിഒ കോടതി ലോക്കറിൽ മുക്കുപണ്ടം; മോഷ്ടിച്ച സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായാണ് നിഗമനം.

തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നും സ്വര്‍ണം മോഷണം പോയത് ആസൂത്രിതമായെന്ന് സംശയം. ആര്‍ഡിഒ കോടതി ലോക്കറില്‍ നിന്നും മുക്കുപണ്ടം കണ്ടെത്തി. 220 ഗ്രാം മുക്കുപണ്ടമാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം മുക്കുപണ്ടം വച്ചതായാണ് നിഗമനം. തിരുവനന്തപുംര ആര്‍ഡിഒ കോടതി ലോക്കറില്‍ 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ കിട്ടിയ തൊണ്ടി മുതലുകള്‍ സൂക്ഷിച്ച ലോക്കറില്‍ മോഷണം  നടന്നതായാണ് നേരത്തെ കണ്ടെത്തിയിരുന്നത്. 

72 പവര്‍ സ്വര്‍ണം ഉള്‍പ്പെടെയുളളവ മോഷണം പോയി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിലാണ് ലോക്കറില്‍ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്. 220 ഗ്രം മുക്കുപണ്ടമാണ് ലോക്കറില്‍ നിന്നും ലഭിച്ചത്.  അഞ്ജാത മൃതദേഹങ്ങളില്‍ നിന്നുള്‍പ്പെടെ ലഭിക്കുന്ന സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളും അപ്രൈസറെ ഉപോയഗിച്ച് പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റോടു കൂടിയാണ്. അസാധാരണ ലോക്കറില്‍ സൂക്ഷിക്കുന്നത്. അതിനാല്‍ ആരോ സ്വര്‍ണം മാറ്റി മുക്കുപണ്ടം വച്ചതായാണ് നിഗമനം.

 2018 മുതല്‍ 2020 വരെലഭിച്ചവയുടെ പട്ടികയില്‍ നിന്നാണ് മുക്കുപണ്ടം കിട്ടിയത്. അപ്രൈസറെ ഉപയോഗിച്ച് പോലീസ് ഇത് പരിശോധിച്ചു. സീനിയര്‍ സൂപ്രണ്ടാണ് ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന തൊണ്ടി മുതലുകളുടെ കസ്‌റ്റോഡിയന്‍. മുക്കുപണ്ടം ലഭിച്ചതു സംബന്ധിച്ച് വിരമിച്ച സീനിയര്‍ സുപ്രണ്ടുമാരില്‍ നിന്നുള്‍പ്പെടെ മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News