Fake liquor: തൃശൂരിൽ വൻ വ്യാജമദ്യ വേട്ട; 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി

Fake liquor caught by excise: 1072 ലിറ്റർ വ്യാജമദ്യമാണ് എക്സൈസ് പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 11:28 AM IST
  • എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്.
  • രണ്ട് കാറുകളിൽ നിന്നാണ് 16 കേസ് വിദേശ മദ്യം കണ്ടെത്തിയത്.
  • മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്.
Fake liquor: തൃശൂരിൽ വൻ വ്യാജമദ്യ വേട്ട; 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി

തൃശൂർ: പെരിങ്ങോട്ടുകര കരുവാൻകുളത്ത് വൻ വ്യാജമദ്യ വേട്ട. 1072 ലിറ്റർ വ്യാജമദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. 

കരുവാൻ കുളത്ത് പ്രവർത്തിക്കുന്ന എറാത്ത് റെസ്റ്റോറന്റ് കേന്ദ്രീകരിച്ചാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. 33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും, അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ സ്ക്വാഡ്, തൃശൂർ സർക്കിൾ, ചേർപ്പ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഹോട്ടലിന് പിറകിൽ രണ്ട് കാറുകളിൽ നിന്നാണ് 16 കേസ് വിദേശ മദ്യം കണ്ടെത്തിയത്. മാക്ഡവൽ ബ്രാൻഡിന്റെ സ്റ്റിക്കർ പതിച്ചാണ് വ്യാജമദ്യം വിൽപ്പന നടത്തിയിരുന്നത്. 

ALSO READ: ബൈക്ക് മോഷണ കേസിലെ പ്രതി പിടിയിൽ

കോട്ടയം സ്വദേശി കെ.വി.റജി, ഇരിങ്ങാലക്കുട സ്വദേശി അനൂപ് കുമാർ, തൃശൂർ കല്ലൂർ സ്വദേശി സെറിൻ ടി.മാത്യു, കൊല്ലം കൊട്ടിയം സ്വദേശി മെൽവിൻ ജെ. ഗോമസ്, കോട്ടയം സ്വദേശി റോബിൻ, ചിറക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇതിൽ അനൂപ് കുമാർ ഡോക്ടറും, സിനിമ രംഗത്തും പ്രവർത്തിക്കുന്ന ആളാണെന്ന് പറയുന്നു. ഇവരിൽ നിന്നും നിരവധി വ്യാജ ഐഡി കാർഡുകളും, എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാജമദ്യം എവിടെ നിന്നാണ് എത്തിച്ചെതെന്നും മറ്റുമുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ ർ പറഞ്ഞു.

സി.ഐ അശോക് കുമാർ, ഇൻസ്പെക്ടർ മുരുകദാസ്, കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ ഹരീഷ്, പ്രിവന്റീവ് ഓഫീസർ സജീവ്, മോഹനൻ, കൃഷ്ണപ്രസാദ്, സുധീർ കുമാർ, സിജോമോൻ, ടി.ആർ. സുനിൽകുമാർ, അനീഷ്, വിശാൽ, സനീഷ് കുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News