തിരുവനന്തപുരം: ഇത് റോഷ്നി ജി.എസ്. കാട്ടാക്കട പരുത്തിപ്പള്ളി വനം വകുപ്പ് ഓഫീസിലെ റാപിഡ് റെസ്പോൺസ് ടീം അംഗവും ഫോറസ്റ്റ് ബീറ്റ് ഓഫീസറുമാണ്. വെള്ളനാട് നിന്നൊരു പാമ്പിനെ പിടികൂടിയതോടെയാണ് റോഷ്നി വാർത്തകളിൽ ഇടംപിടിച്ചത്. ഒരു പാമ്പിനെ പിടിച്ചാൽ ഇത്ര വൈറലാകുമോ? ആകും കാരണം, പാമ്പിനെ കയ്യിൽ കിട്ടിയാൽ അതിനെ ചാക്കിലേക്കോ, സഞ്ചിയിലേക്കോ മാറ്റാൻ റോഷ്നിക്ക് വെറും ഒന്നര മിനിട്ട് മതി.
വെള്ളനാട് പുനലാൽ ഐസക്കിന്റെ വീട്ടിൽ കണ്ട പാമ്പിനെ പിടിക്കാനാണ് റോഷ്നിയും സംഘവും എത്തിയത്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥയുടെ ശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടിത്തം കണ്ട് ഞെട്ടിയിരിക്കുകയാണ് വെള്ളനാട്ടെ നാട്ടുകാർ. പിടിച്ച പാമ്പിനെ വെറും ഒന്നര മിനിട്ട് കൊണ്ട് ചാക്കിലുമാക്കി. വീടിന്റെ പൊത്തിലൊളിച്ച പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ അവിടുന്നുള്ള മണ്ണ് മാറ്റിയ ശേഷം സ്നേക്ക് ഹുക് സ്റ്റിക്ക് ഉപയോഗിച്ചാണ് പുറത്തെടുത്തത്.
Also Read: Viral News | പിതാവിന്റെ കടംവീട്ടാൻ മകന്റെ പത്രപരസ്യം; 30 വർഷം മുൻപുള്ള കടം വീട്ടാൻ പരസ്യം നൽകിയ കഥ
പാമ്പിന്റെ വാലിൽ പിടിച്ച ശേഷമാണ് റോഷ്നി സ്നേക്ക് ഹുക്ക് സ്റ്റിക്ക് കൊണ്ട് നിയന്ത്രിച്ച് ചാക്കിനുള്ളിലേക്ക് കയറ്റിയത്. വെറും ഒന്നര മിനിട്ടു കൊണ്ട് സംഭവം കഴിഞ്ഞു. വനം വകുപ്പ് നിഷ്കർഷിച്ചിരിക്കുന്ന ശാസ്ത്രീയമായ രീതിയിൽ പിടിച്ച പാമ്പിനെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് കയറ്റി വനം വകുപ്പ് ഓഫീസിലേക്ക് കൊണ്ടുപോയി.
Roshni, a trained staff of Forest dept, rescues snake from premises of a house near Kattakada pic.twitter.com/jonCAE3Irm
— Jisha Surya (@jishasurya) February 2, 2022
വിതുരയിൽ നിന്ന് സമാനമായ രീതിയിൽ ഒരു പാമ്പിനെ റോഷ്നിയും സംഘവും അടുത്ത കാലത്ത് പിടികൂടിയിരുന്നു. പാമ്പുകളെ പിടികൂടാൻ ആളുകൾക്ക് ഒരു പക്ഷേ രണ്ടര മിനിട്ട് മുതൽ മൂന്ന് മിനിട്ട് വരെ സമയം വേണ്ടി വരാറുണ്ട്. പക്ഷേ, റോഷ്നി അത് ഒന്നര മിനിട്ട് കൊണ്ട് ക്രിയാത്മകമായി നിറവേറ്റി.
ശാസ്ത്രീയമായി പാമ്പ് പിടിത്തം അഭ്യസഭിച്ചവർക്ക് മാത്രമേ ഇങ്ങനെ കഴിയുകയുള്ളുവെന്നും അപകടകാരിയായ പാമ്പിനെ പിടികൂടാൻ പ്രത്യേകം രീതികളുണ്ടെന്നും റോഷ്നി പറഞ്ഞു. പാമ്പുകളെ കൂടാതെ മരപ്പട്ടി, മ്ലാവ്, കാട്ടുപോത്ത് തുടങ്ങിയ ജീവികളെ പിടികൂടാനും റോഷ്നിയും സംഘവും എത്താറുണ്ട്.
2017 ലാണ് റോഷിനി വനംവകുപ്പിൽ ജോലിക്ക് കയറുന്നത്. 2019ൽ പാമ്പ് പിടിത്തം അഭ്യസിച്ചു. വകുപ്പിന്റെ എക്കോ ടൂറിസം വിഭാഗത്തിലായിരുന്നു ഇതുവരെ ജോലിചെയ്തിരുന്നത്. മൂന്നുമാസം മുൻപാണ് തിരുവനന്തപുരം റാപ്പിഡ് റെസ്പോൺസ് ടീം അംഗമായി പരുത്തിപ്പള്ളിയിൽ റോഷ്നി എത്തുന്നത്. സർക്കാർ ജോലി ലഭിക്കുന്നതിനു മുൻപ് അവതാരകയായി ദൂരദർശനിലും ഓൾ ഇന്ത്യാ റേഡിയോയിലും നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള റോഷ്നി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ റീൽസുകൾ പോസ്റ്റ് ചെയ്ത് ഇടവേളകളിൽ തന്റെ കലാപരമായ കഴിവുകളും ഇവർ പ്രകടിപ്പിക്കാറുണ്ട്. സർക്കാർ അനുമതിയോടെ ഔദ്യോഗിക ജോലികൾക്ക് തടസമില്ലാതെ ദൂരദർശൻ ചാനലിൽ ചില പരിപാടികളും നിലവിൽ അവതരിപ്പിക്കുന്നുണ്ട്. ആര്യനാട് കുളപ്പട സരോവരത്തിൽ സഹകരണവകുപ്പ് സീനിയർ ഇൻസ്പെക്ടർ സജിത് കുമാർ എസ്.എസ്. ആണ് ഭർത്താവ്. വിദ്യാർഥികളായ ദേവനാരായണൻ സൂര്യനാരായണൻ എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...