Festival of Colors : "വർണ്ണങ്ങളുടെ ആഘോഷം തലസ്ഥാനത്ത്"; ടിക്കറ്റ് വില, എടുക്കേണ്ടത് എങ്ങനെ തുടങ്ങി അറിയേണ്ടതെല്ലാം

ആക്‌സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആക്‌സിസ് നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 03:52 PM IST
  • ആക്‌സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആക്‌സിസ് നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
  • തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
  • മാർച്ച് 12ന് രാവിലെ 10 മണി മുതലാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
Festival of Colors : "വർണ്ണങ്ങളുടെ ആഘോഷം തലസ്ഥാനത്ത്";  ടിക്കറ്റ് വില, എടുക്കേണ്ടത് എങ്ങനെ തുടങ്ങി അറിയേണ്ടതെല്ലാം

നിറങ്ങളുടെ ഉത്സവമായ ഹോളിയോട് അനുബന്ധിച്ച് തലസ്ഥാനത്ത് ഏറ്റവും വലിയ ആഘോഷ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആക്‌സിസ് ഇവെന്റ്സ്. ആക്‌സിസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ആക്‌സിസ് നിതിൻ രവീന്ദ്രന്റെ നേതൃത്വത്തിലാണ് ഈ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കവടിയാറിലെ ഉദയ് പാലസിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.  

മാർച്ച് 12ന് രാവിലെ 10 മണി മുതലാണ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. തലസ്ഥാനം ഇന്ന് വരെ കാണാത്ത ഒരു വലിയ ആഘോഷപ്പരിപാടിയാണ്  ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാതൊരു വിധ പ്രായപരിധിയും പരിപാടിയിലെ പ്രവേശനത്തിനായി നിശ്ചയിച്ചിട്ടില്ല.  ഏത് പ്രായത്തിൽ ഉള്ളവർക്കും ഒരുപോലെ പാപങ്കെടുക്കാം എന്നാതാണ് ഈ ഇവെന്റിന്റെ ഏറ്റവും പ്രധാന ആകർഷണീയത. നിരവധി ആഘോഷ പരിപാടികളാണ് അന്നത്തെ ദിവസം ഒരുക്കിയിരിക്കുന്നത്.

ALSO READ: National Son's Day 2023 : ദേശീയ പുത്ര ദിനം; ചരിത്രം, പ്രാധാന്യം തുടങ്ങി അറിയേണ്ടതെല്ലാം

 ഫയർ ഡാൻസ്, ഓർഗാനിക്ക് കളേഴ്‌സ്, റെയിൻ ഡാൻസ് എന്നിവയെല്ലാം പ്രധാന ആകർഷണമായി ഒരുങ്ങാൻ പോവുകയാണ്.  200 രൂപ മാത്രമാണ് ഒരു ടിക്കറ്റിന്റെ വില. പേ ടി എം ഇൻസൈഡർ ആപ്പ് വഴി ടിക്കറ്റുകൾ കരസ്ഥമാക്കാവുന്നതാണ്. 10 ഡിജെകൾ ഒരുമിച്ച് മാറ്റുവായ്ക്കുന്ന പരിപാടി കൂടി ആയതുകൊണ്ട് തന്നെ തലസ്ഥാന നഗരം ഏറ്റെടുക്കാൻ തയ്യാറാവുകയാണ്. പരിപാടിക്കായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News