എല്ലാ വർഷവും മാർച്ച് 4 നാണ് ദേശീയ പുത്ര ദിനം ആഘോഷിക്കുന്നത്. ഇത് പ്രധാനമായും അമേരിക്കയിലാണ് ആഘോഷിച്ച് വരുന്നത്. ഇതിന്റെ ഭാഗമായി അമേരിക്കയിൽ ഒട്ടാകെ നിരവധി ആഘോഷങ്ങളും സംഘടിപ്പിക്കാറുണ്ട്. പുത്രന്മാരെ വളർത്തേണ്ടതിന്റെ പ്രാധാന്യത്തെയും പുത്രന്മാരുടെ പ്രാധാന്യത്തെയും ഉയർത്തി കാണിക്കുന്ന ദിവസമാണ് ദേശീയ പുത്ര ദിനം. ഈ ദിവസം മിക്ക മാതാപിതാക്കളും തങ്ങളുടെ പുത്രന്മാർക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ട്. ഈ ദിവസത്തെ കുറിച്ച് നിങ്ങൾക്ക് അറിയേണ്ടതെല്ലാം.
2018 ൽ ജിൽ നിക്കോ ആണ് ദേശീയ പുത്ര ദിനം സ്ഥാപിച്ചത്. നിങ്ങളുടെ പുത്രന്മാർക്കൊപ്പവും കുറിച്ച് സമയം ഫലവത്തായി ചിലവഴിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം. 1990 മുതൽ തന്നെ ദേശീയ പുത്ര ദിനം ആഘോഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. 1998 ൽ ഒരു കൂട്ടം ആളുകൾ "നിങ്ങളുടെ മകനെ നിങ്ങളുടെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകൂ" എന്നാ സന്ദേശം പങ്കുവെക്കുന്ന ഒരു ദിനം ആരംഭിച്ചിരുന്നു. 2003 ൽ ഈ ദിവസം ആഘോഷിക്കുന്നത് അവസാനിച്ചിരുന്നു, തുടർന്നാണ് 2018 ൽ വീണ്ടും ദേശീയ പുത്ര ദിനം ആരംഭിച്ചത്.
പുത്രൻമാരോടും അവരെ വളർത്തിയവരോടുമുള്ള ബഹുമാനം സൂചിപ്പിക്കാനാണ് ദേശിയ പുത്ര ദിനം ആചരിക്കുന്നത്. പുത്രീ ദിനം ഉള്ളത് പോലെ തന്നെ പുത്രാ ദിനവും വേണമെന്ന ആവശ്യവുമായി ആളുകൾ മുന്നോട്ട് വന്നിരുന്നു. ഈ ദിവസം മാതാപിതാക്കൾ പുത്രന്മാർക്ക് ഒപ്പം അധികം സമയം ചിലവഴിക്കുകയും, അവരെ പുറത്തു കൊണ്ട് പോകുകയും ചെയ്യും. ഏറെ സന്തോഷകരമായ കുറച്ച് സമയം പുത്രന്മാർക്കൊപ്പം ചിലവഴിക്കുക എന്നതാണ് ഈ ദിനത്തിന്റെ ഉദ്ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...