ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് ജോണ്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്‌. അവളല്‍പ്പം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.

Last Updated : Jul 30, 2018, 02:11 PM IST
ചലച്ചിത്ര സംവിധായകന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു

പത്തനംതിട്ട: പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മുന്‍ ഡയറക്‌ടറും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം നിര്യാതനായി. സ്വദേശമായ പത്തനംതിട്ട ഇരവിപേരൂരില്‍വെച്ചായിരുന്നു അന്ത്യം.

സമാന്തര സിനിമാ മേഖലയില്‍ വേറിട്ട സാന്നിധ്യം ഉറപ്പിച്ച വ്യക്തിത്വമായിരുന്നു ജോണ്‍ ശങ്കരമംഗലം. രജത കമലവും നാലുതവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്‌. 

ജയശ്രീ എന്ന തമിഴ് ചിത്രത്തിന് കഥയെഴുതിയാണ് ജോണ്‍ സിനിമാരംഗത്തേക്ക് കടക്കുന്നത്‌. അവളല്‍പ്പം വൈകിപ്പോയി, സമാന്തരം, ജന്മഭൂമി എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന് ദേശീയ ശ്രദ്ധ നേടിക്കൊടുത്തത്.

ചങ്ങനാശ്ശേരി സെന്റ് ബര്‍ക്കുമാന്‍സ് കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലുമായാണ് വിദ്യാഭ്യാസം. 

19-ാം വയസ്സില്‍ ക്രിസ്ത്യന്‍ കോളേജില്‍ ലക്ചറര്‍ ആയി. 1962ല്‍ ജോലി രാജിവെച്ച അദ്ദേഹം പൂനെയിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് തിരക്കഥയെഴുത്തിനും സംവിധാനത്തിനുമുള്ള ഡിപ്ലോമ നേടി. 

ചങ്ങനാശ്ശേരി മീഡിയ സിറ്റിയുടെ തലവനായിരിക്കേയാണ് അദ്ദേഹം മരണപ്പെടുന്നത്.

Trending News