Fire accident: തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീ പിടിത്തം; തീപടർന്നത് സർവീസ് സെന്ററിൽ നിന്ന്

Fire accident in car showroom: സെക്യൂരിറ്റി ജീവനക്കാരാണ് തീ കണ്ട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

Written by - Zee Malayalam News Desk | Last Updated : Mar 4, 2023, 09:01 AM IST
  • അഞ്ചോളം വാഹനങ്ങളും ഓഫിസ് മുറിയുമടക്കം കത്തി നശിച്ചു
  • തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല
  • കാര്‍ ഷോറൂമിന്റെ സര്‍വീസ് സെന്ററിന്റെ ഭാഗത്തുണ്ടായ തീ ഷോറൂമിലേക്ക് പടര്‍ന്ന് പിടിച്ചെന്നാണ് പ്രാഥമിക നിഗമനം
Fire accident: തൃശൂര്‍ കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീ പിടിത്തം; തീപടർന്നത് സർവീസ് സെന്ററിൽ നിന്ന്

തൃശൂര്‍: കുട്ടനല്ലൂരിലെ കാര്‍ ഷോറൂമില്‍ വന്‍ തീ പിടിത്തം. അഞ്ചോളം വാഹനങ്ങളും ഓഫിസ് മുറിയുമടക്കം കത്തി നശിച്ചു.  അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. സെക്യൂരിറ്റി ജീവനക്കാരാണ് തീ കണ്ട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കാര്‍ ഷോറൂമിന്റെ സര്‍വീസ് സെന്ററിന്റെ ഭാഗത്തുണ്ടായ തീ ഷോറൂമിലേക്ക് പടര്‍ന്ന് പിടിച്ചെന്നാണ് പ്രാഥമിക നിഗമനം.

തൃശൂരിലെ കുട്ടനെല്ലൂരിലുള്ള ഹൈസണ്‍ മോട്ടോഴ്സിന്‍റെ വാഹന ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. കോടികളുടെ നഷ്ടം സംഭവച്ചിതയായി നിഗമനം. അഗ്നിശമന സേനയുടെ മൂന്ന് മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു തീപിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിച്ചു.

ഷോറൂമിന്‍റെ പുറക് വശത്ത് നിന്നാണ് തീ പടർന്നത്. ആദ്യ ഘടത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ജില്ലയിലെ വിവിധ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി മൂന്ന് യൂണിറ്റ് കൂടി എത്തുകയായിരുന്നു. ഷോറൂമിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന നിരവധി കാറുകള്‍ കത്തി നശിച്ചു. പുതുക്കാട്, തൃശൂര്‍, ഇരിങ്ങാലക്കുട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോറൂമിന് പുറത്തുകിടന്ന ചില കാറുകള്‍ മാറ്റിയിടാനായെങ്കിലും ഉള്ളിലുള്ളവ നീക്കാൻ സാധിക്കാത്തതിനാൽ ഇവയിലേക്ക് തീ പടര്‍ന്നു. ഇതാണ് നാശനഷ്ടത്തിന്‍റെ വ്യാപ്തി കൂട്ടിയത്. തീപിടിത്തത്തില്‍ കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അട്ടപ്പാടിയിലും തൃശൂരും കാട്ടുതീ പടരുന്നു

അട്ടപ്പാടി: അട്ടപ്പാടിയിലും തൃശൂരും കാട്ടുതീ പടരുന്നു. തൃശൂർ ദേശമംഗലത്തിനടുത്ത് ചേനത്തുകാട് ഭാഗത്താണ് കാട്ടുതീ പടർന്നത്.  ഇന്നലെ ഉച്ചക്ക് ഒന്നര മുതൽ പടർന്നുപിടിച്ച കാട്ടുതീ നിയന്ത്രണവിധേയമായിട്ടില്ല. അഞ്ച് കിലോമീറ്ററിലധികം വിസ്തൃതിയിൽ വനം കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്. ജനവാസ മേഖലയുടെ അടുത്തേക്ക് തീ പടരുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അഗ്നിരക്ഷ സേനക്ക് എത്താൻ പോലും കഴിയാത്ത വഴിയാണ് ഇവിടെയെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ജനവാസ മേഖലയിലേക്ക് തീ പടരാതിരിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അട്ടപ്പാടി സൈലന്റ് വാലി ബഫർ സോൺ  മേഖലയിലും കാട്ടുതീ പടർന്നു പിടിക്കുകയാണ്. ഇത് അട്ടപ്പാടിയിലെ മറ്റ് വനമേഖലയിലും കാട്ടുതീ വ്യാപിക്കുന്നതിന് ഇടയാക്കി. സൈലന്റ് വാലി ബഫർ സോൺ മേഖലയായ കരുവാരയിലും, ചിണ്ടക്കിയിലുമാണ് ഇപ്പോൾ കാട്ടു തീ പടരുന്നത്. ബഫർ സോൺ മേഖലയായ കാറ്റാടിക്കുന്നിലേക്കും കാട്ടുതീ പടരുന്നത് സ്ഥിതി ​ഗുരുതരമാക്കുകയാണ്.

മല്ലീശ്വര മുടിയുടെ താഴ് വാരമായ തേൻവര മലയിലും കാട്ടുതീ പടർന്നു.  ഇന്ന് രാവിലെ മുതൽ ചിണ്ടക്കി, വെന്തവട്ടി വനമേഖലയിൽ കാട്ടു തീ പടരുകയാണ്. അട്ടപ്പാടിയിലെ വനമേഖയിൽ ഫയർഫോഴ്സിന് എത്തിച്ചേരാൻ കഴിയാത്ത കുന്നിൻ ചരുവകളാണ്. കാട്ടുതീ ജനവാസ മേഖലയിലെത്താതിരിക്കാൻ വനം വകുപ്പ് ശ്രമം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News