Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

സ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 10:16 PM IST
  • വൻതോതിൽ തീ ഉയരുകയായിരുന്നു.
  • നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്.
  • വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം.
Fire Accident: തൃശൂരിൽ ടൂ വീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം; ആളപായമില്ല

തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്സ് ഗോഡൗണിൽ തീപിടിത്തം. ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. സ്ഥാപനം പൂർണമായും കത്തി നശിച്ചതായാണ് വിവരം. സംഭവത്തിൽ വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. വൻതോതിൽ തീ ഉയരുകയായിരുന്നു. നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വൈകിട്ട് ഏട്ട് മണിയോടെ ആണ് സംഭവം. 

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതി​ഗതികൾ വിലയിരുത്തി. ആദ്യം വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിക്കുകയായിരുന്നു. ഇപ്പോഴും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളപായം ഇല്ലെന്നാണ് വിവരം. ഒഴിഞ്ഞ ഒറ്റപ്പെട്ട പ്രദേശമായതിനാൽ വൻ അപകടം ഒഴിവായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News