ഉറങ്ങികിടന്ന അഞ്ചു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ് കടിച്ചത്.   

Last Updated : Mar 3, 2020, 11:47 AM IST
  • കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ് കടിച്ചത്.
  • അമ്മയ്ക്കും അച്ഛനുമൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയാണ് പാമ്പു കടിയേറ്റ് മരണമടഞ്ഞത്.
ഉറങ്ങികിടന്ന അഞ്ചു വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്.

കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ് കടിച്ചത്. അമ്മയ്ക്കും അച്ഛനുമൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയാണ് പാമ്പു കടിയേറ്റ് മരണമടഞ്ഞത്. 

പുലര്‍ച്ചെ അഞ്ചു മണിയോടെ കാലില്‍ എന്തോ കടിച്ചെന്ന് കുട്ടി അറിയിച്ചതോടെ അമ്മ പരിശോധിച്ചപ്പോഴാണ് കാലില്‍ രണ്ട് പാടുകളും ചോരയും കണ്ടത്. തുടര്‍ന്ന്‍ വീടിനടുത്തുള്ള വൈദ്യന്‍റെ സഹായം തേടിയെങ്കിലും കുട്ടിയുടെ നില ഗുരുതരമാകുകയായിരുന്നു.

തുടര്‍ന്ന്‍ കുഞ്ഞിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലം മാവടി ജിഎല്‍പിഎസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ശിവജിത്ത്.

More Stories

Trending News