Girl Child Died: ഇടുക്കിയിൽ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചു വയസുകാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

Girl Child Died ​Idukki: വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 14, 2024, 01:27 PM IST
  • ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ​ഗവിയിൽ പോയതായും അവിടെ നിന്ന് ഐസ്ക്രീം കഴിച്ചതായും വീട്ടുകാർ പറയുന്നു
  • തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിക്ക് ഛർദ്ദിയുണ്ടായത്
Girl Child Died: ഇടുക്കിയിൽ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അഞ്ചു വയസുകാരി മരിച്ചു; ഭക്ഷ്യ വിഷബാധയെന്ന് സംശയം

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ഛർദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച അഞ്ചു വയസുകാരി മരിച്ചു. വണ്ടിപ്പെരിയാർ സ്വദേശി ഷിജോയുടെ മകൾ ആര്യ (5) ആണ് മരിച്ചത്. ചർദ്ദിയെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് വള്ളക്കടവിലെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചിരുന്നു.

ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് തിരിച്ചയച്ചു. വീട്ടിലെത്തിയ കുട്ടി വൈകുന്നേരം ഭക്ഷണം കഴിച്ച ശേഷം കിടന്നുറങ്ങിയെങ്കിലും വീണ്ടും ഛർദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ അതേ ആശുപത്രിയിലേക്ക് തന്നെ വീണ്ടും ചികിത്സക്കായി എത്തിക്കുകയായിരുന്നു.

ALSO READ: വയനാട് മാനന്തവാടി പടമലയിൽ ജനവാസ മേഖലയിൽ കടുവ; സിസിടിവി ദൃശ്യങ്ങൾ

ഇവിടെ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കുട്ടി മരിച്ചത്. ഇന്നലെ പകൽ സമയത്ത് മുത്തച്ഛനോടൊപ്പം കുട്ടി ​ഗവിയിൽ പോയതായും അവിടെ നിന്ന് ഐസ്ക്രീം കഴിച്ചതായും വീട്ടുകാർ പറയുന്നു. തിരികെ വീട്ടിലെത്തിയതിന് ശേഷമാണ് കുട്ടിക്ക് ഛർദ്ദിയുണ്ടായത്.

അതേസമയം, പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടർമാർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പീരുമേട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇടുക്കി മെഡിക്കൽ കോളേജിലോ കോട്ടയം മെഡിക്കൽ കോളേജിലോ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കുടുംബത്തിന് വിട്ടുനൽകും.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News