Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

നവംബര്‍ 1 ന് വൈകിട്ട്  നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 1, 2022, 01:08 PM IST
  • നവംബര്‍ 1 ന് വൈകിട്ട് നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു.
Thiruvananthapuram Airport: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തിക്കില്ല

Thiruvananthapuram: തിരുവനന്തപുരം വിമാനത്താവളം നാളെ 5 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ ആറാട്ടിനോടനുബന്ധിച്ചാണ് നാളെ (നവംബര്‍ 1) ന്  5 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നത്.  

നവംബര്‍ 1 ന് വൈകിട്ട്  നാല് മുതല്‍ രാത്രി ഒമ്പത് വരെ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുമെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ വിമാനത്താവളം അറിയിച്ചു. 1932ല്‍ വിമാനത്താവളം സ്ഥാപിച്ചത് മുതല്‍ വര്‍ഷത്തില്‍ രണ്ട് തവണ പദ്മനാഭസ്വാമിയുടെ ആറാട്ടിന് വിമാനത്താവളം അടച്ചിടുക എന്നത് പതിവാണ്.

Also Read:  Morbi Bridge Collapse: ദുരന്തത്തില്‍ 12 ബന്ധുക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി BJP MP, മരണസംഖ്യ ഇനിയും കൂടുമെന്ന് നിഗമനം

അല്‍പശി ഉത്സവത്തിനും പൈങ്കുനി ഉത്സവത്തിനുമാണ് പദ്മനാഭ സ്വാമിയുടെ ആറാട്ട് നടക്കുന്നത്.  ഇതോടനുബന്ധിച്ച് ഘോഷയാത്രയും ഉണ്ടായിരിക്കും. ഘോഷയാത്രയോടുകൂടിയാണ് പദ്മനാഭ സ്വാമിയുടെ വിഗ്രഹം  അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ റൺവേയിലൂടെ ശംഖുമുഖം ബീച്ചിലേക്ക് കൊണ്ടുപോകുന്നത്.  ആറാട്ടിന് ശേഷം വിഗ്രഹങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഇതോടെ ഉത്സവത്തിന് സമാപനമാകും. 

Also Read:  Sharon Raj Death : ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം; രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അല്‍പശി ഉത്സവത്തോടനുബന്ധിച്ച് സര്‍വീസുകള്‍ പുനക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം എയര്‍ലൈന്‍ കമ്പനികളില്‍ നിന്ന് യാത്രക്കാര്‍ക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്രയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News