Food Vlogger Rahul N Kutty: 'ഈറ്റ് കൊച്ചി ഈറ്റ്' ഫുഡ് വ്‌ളോഗര്‍ രാഹുൽ മരിച്ച നിലയിൽ

ഈറ്റ് കൊച്ചി ഈറ്റിലെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ കഴിഞ്ഞ ബുധനാഴ്ചയാണ് അവസാനമായി വീഡിയോ ചെയ്തത്.  

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 11:35 AM IST
  • കഴിഞ്ഞ ബുധനാഴ്ച, നവംബർ 1ന് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തിരുന്നു.
  • ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വീഡിയോ ചെയ്തിട്ടുണ്ട്.
  • ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.
Food Vlogger Rahul N Kutty: 'ഈറ്റ് കൊച്ചി ഈറ്റ്' ഫുഡ് വ്‌ളോഗര്‍ രാഹുൽ മരിച്ച നിലയിൽ

കൊച്ചി: ഫുഡ് വ്‌ളോഗര്‍ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ. ഇന്നലെ രാത്രി തൃപ്പൂണിത്തുറയിലെ വസതിയിലാണ് രാഹുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ഈറ്റ് കൊച്ചി ഈറ്റ്’ എന്ന ഫുഡ് പേജിന്റെ കണ്ടന്റ് ക്രിയേറ്റർ ആയിരുന്നു രാഹുൽ. രാഹുലിന് Rahul's Food Scenes എന്ന പേരിൽ സ്വന്തമായി ഇൻസ്റ്റാ​ഗ്രാം പേജും ഉണ്ട്. ഭക്ഷണപ്രേമികളെയും കമ്മ്യൂണിറ്റികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സംരംഭമായ culinary culture ലും രാഹുൽ അം​ഗമാണ്.

ഈറ്റ് കൊച്ചി ഈറ്റിലെ വീഡിയോകളിലൂടെ ഭക്ഷണപ്രേമികൾക്ക് ഏറെ പരിചിതനായിരുന്നു രാഹുൽ. അതേസമയം രാഹുലിന്റെ മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച, നവംബർ 1ന് രാഹുൽ അവസാനമായി ഫുഡ് വ്ളോ​ഗ് വിഡിയോ ചെയ്തിരുന്നു. ഈറ്റ് കൊച്ചി ഈറ്റിന്റെ ‘ഓ കൊച്ചി’ എന്ന പേജിലും രാഹുൽ വീഡിയോ ചെയ്തിട്ടുണ്ട്. ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.

Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇടിമിന്നലോടെ അതിശക്തമായ മഴ; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

 

ഈറ്റ് കൊച്ചി ഈറ്റിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജിൽ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് ഫുഡ് വ്ലോ​ഗർമാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും അനുശോചനം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News