ഇടുക്കി: അടിമാലി കല്ലാറിൽ ആനസവാരി കേന്ദ്രത്തിലെ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. പെർഫോമിങ് ആനിമൽസ് ആക്ട് 2001 പ്രകാരവും വന്യജീവി സംരക്ഷണം നിയമപ്രകാരവും നടത്തിപ്പുകാർക്കെതിരെയും ഉടമയ്ക്കെതിരെയും ആണ് കേസെടുത്തത്. സ്ഥാപനത്തിന് സ്റ്റോപ്പ് മെമ്മോയും നൽകി.
ഇന്നലെ വൈകിട്ട് 6. 45ഓടെയാണ് ഇടുക്കി അടിമാലി കല്ലാറിലെ കേരള ഫാം സ്പൈസസിനോട് ചേർന്ന ആന സവാരി കേന്ദ്രത്തിലെ പന്ത്രണ്ടര വയസ്സുള്ള ലക്ഷ്മി എന്ന ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ കാസർഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ (62) കൊല്ലപ്പെട്ടത്. വൈകിട്ട് സഞ്ചാരികളുമായി റൈഡ് പുറപ്പെടുന്നതിനായി ആനയെ ഒരുക്കുന്നതിനിടെയായിരുന്നു ആക്രമണം.
സംഭവസ്ഥലത്ത് വച്ച് തന്നെ ബാലകൃഷ്ണൻ മരണപ്പെട്ടിരുന്നു. തുടർന്നാണ് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഇടുക്കി സോഷ്യൽ ഫോറസ്റ്ററി എസിഎഫിന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിർദ്ദേശം നൽകിയത്. തുടർന്ന് ഇടുക്കി സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധനകൾ നടത്തി.
മുൻപും പലതവണ സ്റ്റോപ്പ് മെമ്മോകൾ നൽകിയിരുന്നെങ്കിലും ഇത് അവഗണിച്ചാണ് ആന സവാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇതോടെയാണ് നടത്തിപ്പുകാർക്കെതിരെയും ആനയുടെ ഉടമക്കെതിരെയും പെർഫോമിങ് ആനിമൽ ആക്ട് നിയമപ്രകാരം വനം വന്യജീവി വകുപ്പ് കേസുകൾ രജിസ്റ്റർ ചെയ്തത്. ആനയെ കോട്ടയത്തെ ഉടമയുടെ സ്ഥലത്തേക്ക് വനം വകുപ്പ് നിരീക്ഷണത്തിൽ മാറ്റും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.