Oommen Chandy: ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

Oommen Chandy Hospitalized: സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ  ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : May 5, 2023, 02:41 PM IST
  • ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ട്
Oommen Chandy: ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ; വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു

ബെംഗളൂരു: ചികിത്സ തുടരുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  അദ്ദേഹത്തിന് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. 

Also Read: Oommen Chandy Health : തനിക്ക് നല്ല ചികിത്സ കിട്ടിയില്ലെന്ന ആരോപണം നിഷേധിച്ച് ഉമ്മൻചാണ്ടി

Also Read: ട്രാൻസ്മാൻ പ്രവീൺനാഥിന്‍റെ മരണം: ഭാര്യ റിഷാന ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു

സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ  ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചിട്ടുണ്ട്.  ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയത്.  

Also Read: Budh Uday 2023: ബുധന്റെ ഉദയത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ ദിനങ്ങൾ, എല്ലാ പ്രശ്നങ്ങളും നീങ്ങും! 

അസുഖബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ബെംഗളൂരുവില്‍ തന്നെയാണ് താമസിച്ചുവരുന്നത്. രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നിലവില്‍ ഐസിയുവിലാണെന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News