ഓ​ര്‍​മ​യി​ല്ലേ ഗു​ജ​റാ​ത്ത്...​ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍!

ബിജെപിയുടെ CAA അനുകൂല റാലിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ആ​റ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അറസ്റ്റില്‍!

Last Updated : Jan 15, 2020, 07:47 PM IST
ഓ​ര്‍​മ​യി​ല്ലേ ഗു​ജ​റാ​ത്ത്...​ ആറ് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍!

കോ​ഴി​ക്കോ​ട്: ബിജെപിയുടെ CAA അനുകൂല റാലിയില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ആ​റ് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അറസ്റ്റില്‍!

കു​റ്റ്യാ​ടി​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​നി​ടെയാണ്  പ്ര​കോ​പ​നം നി​റ​ഞ്ഞ മു​ദ്രാ​വാ​ക്യം വിളിച്ചത്. മ​ത​സ്പ​ര്‍​ദ്ധ വ​ള​ര്‍​ത്ത​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കു​റ്റ്യാ​ടി പോ​ലീ​സ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. 

നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലാ​യ ആ​റ് പേ​രെ​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ബിജെപി റാലി. ബിജെപിയുടെ പൊതുയോഗത്തില്‍ എംടി രമേശായിരുന്നു ഉദ്ഘാടകന്‍.

പൗ​ര​ത്വ ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ വി​ശ​ദീ​ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങും മു​മ്പ് വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു പ്രകടനം. 

സം​ഭ​വ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നാ​ലെ ന​ട​പ​ടി വേ​ണ്ടെ​ന്ന് വ്യക്തമാക്കി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ് രംഗത്തെത്തിയിരുന്നു. 

മുസ്ലീംവിരുദ്ധ മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണ്ട, എന്നാല്‍ പ്രവര്‍ത്തകര്‍ മുഴക്കിയ മുദ്രാവാക്യത്തോട് ബിജെപിക്ക് യോജിപ്പില്ലെന്നും എംടി രമേശ് പറഞ്ഞിരുന്നു. 

ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കുറ്റ്യാടി പോലീസ് കേസെടുത്തത്. മതസ്പര്‍ദ്ധ സൃഷ്ടിച്ച് സാമൂഹികാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണം എന്നായിരുന്നു ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലെ ആവശ്യം. 

പാറക്കല്‍ അബ്ദുല്ല എംഎല്‍എയും, യൂത്ത് ലീഗും ഇതേ ആവശ്യമുന്നയിച്ച് പരാതി നല്‍കിയിരുന്നു.

Trending News