തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു (Fuel price hike). പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് (Petrol price) 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ്. ഡീസലിന് (Diesel price) തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.
കേന്ദ്ര സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് എണ്ണ കമ്പനികൾ തുടർച്ചയായി ഇന്ധന വില വർധിപ്പിക്കുന്നത്. ഇന്ധന വിലവർധനക്കെതിരെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധിക്കും.
ALSO READ: Petrol Diesel Price| കേറി കേറി എങ്ങോട്ടാ? ഇന്ധന വില ഇന്നും കൂട്ടി
പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. വാഹനങ്ങൾ ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്റെ ഇടതുവശമാകും ഉപരോധിക്കുകയെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
ഒരു മാസത്തിനിടെ പെട്രോളിന് ഏഴ് രൂപ 92 പൈസയും ഡീസലിന് എട്ട് രൂപ 95 പൈസയുമാണ് കൂട്ടിയത്. ആഗോള എണ്ണ വിലയും വർധിക്കുകയാണ്. ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ആഗോള എണ്ണ വില. പെട്രോൾ വില വർധനയെ തുടർന്ന് അവശ്യ വസ്തുക്കൾക്കും വില വർധിക്കുകയാണ്.
ALSO READ: Fuel price hike | ഇന്ധന വില ഇന്നും വർധിപ്പിച്ചു പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർധിച്ചു
രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധന വിലയിൽ ഉടൻ കുറവുണ്ടാകില്ലെന്നാണ് സൂചനകൾ. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും വിലയിൽ പെട്ടെന്ന് കുറവുണ്ടാകില്ലെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...