കോഴിക്കോട് : വടകരയിൽ കണ്ണൂക്കരയിൽ ഗ്യാസ് ടാങ്കർ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു. സംഭവം നടന്നത് രാത്രി 8.30 യോടെയായിരുന്നു. ഫയർഫോഴ്‌സും ചോമ്പാല പോലീസും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.
വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് വൈദ്യുത ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. മംഗലാപുരം പ്ലാന്റിൽ നിന്നും ഗ്യാസുമായി വരുകയായിരുന്ന ടാങ്കർ (Tankar Lorry Accident) കണ്ണൂക്കരയിൽവെച്ച് മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
Also Read: കണ്ണൂരിൽ ടാങ്കർ ലോറി അപകടം; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം
ഇടിയുടെ ആഘാതത്തിൽ ടാങ്കർ മറിയുകയായിരുന്നു. എന്തായാലും ടാങ്കറിൽ ലീക്ക് ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇതുവഴിയുള്ള വാഹനങ്ങളെല്ലാം പൊലീസ് വഴിതിരിച്ചുവിടുകയാണ്.
ഇപ്പോഴത്തെ നിഗമനമനുസരിച്ച് അപകടാവസ്ഥ നിലവിൽ ഇല്ലെന്നാണ്. എന്നാൽ വിദഗ്ധ പരിശോധനയ്ക്കായി ഐഒസിയുടെ ചേളാരിയിൽ നിന്നുളള സംഘം ഉടൻ എത്തുമെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...