കണ്ണൂരിൽ ടാങ്കർ ലോറി അപകടം; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

ദേശീയ പാതയിൽ പുതിയ തെരുവിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.  ഇന്ന് പുലർച്ചെ നാലുമാണിയോടെയായിരുന്നു സംഭവം.   

Written by - Zee Hindustan Malayalam Desk | Last Updated : May 18, 2021, 10:43 AM IST
  • കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി അപകടം
  • ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിൽ വൻ ദുരന്തം ഒഴിവായി
  • ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം.
കണ്ണൂരിൽ ടാങ്കർ ലോറി അപകടം; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

കണ്ണൂർ: കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി വീണ്ടും അപകടത്തിൽപ്പെട്ടു. ദേശീയ പാതയിൽ പുതിയ തെരുവിൽ ടാങ്കർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.  ഇന്ന് പുലർച്ചെ നാലുമാണിയോടെയായിരുന്നു സംഭവം. 

ചേളാരിയിൽ നിന്നും മംഗലാപുരത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോയ ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറിയത്.   ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം. 

Also Read: Covid19 management: സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥരുമായി ഇന്ന് ചർച്ച നടത്തും

അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് വളപട്ടണം പോലീസ് അറിയിച്ചു. പക്ഷേ ടാങ്കർ ലോറി ഇടിച്ചു കയറിയ ചിറക്കൽ ധനരാജ് ടാക്കീസിന് മുന്നിലെ തലശ്ശേരി ഹോട്ടൽ പൂർണമായും തകർന്ന് തരിപ്പണമായി. 

കഴിഞ്ഞദിവസവും കണ്ണൂർ മേലെ ചൊവ്വയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. ബംഗളൂരുവിൽ നിന്ന് പാചകവതകവുമായി എറണാകുളത്തേക്ക് പോയ ടാങ്കർ ലോറി പുലർച്ചെ 3 മണിയോടെ അപകടത്തിൽ പെടുകയായിരുന്നു.  റോഡിൽ നിന്ന് തെന്നിനീങ്ങിയ ലോറി തൊട്ടടുത്ത പറമ്പിലേക്ക് മറിയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

More Stories

Trending News