സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ ലോക്കറിൽ നിന്നും വീണ്ടും പണം കണ്ടെത്തി

നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ മറ്റൊരു ലോക്കറിൽ നിന്നും കണ്ടെത്തിയിരുന്നു.  സ്വപ്നയുടെ പേരിലുള്ള Fixed deposit മരവിപ്പിക്കാനും കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ട്.    

Last Updated : Jul 27, 2020, 09:58 AM IST
സ്വർണ്ണക്കടത്ത് കേസ്: സ്വപ്നയുടെ ലോക്കറിൽ നിന്നും വീണ്ടും പണം കണ്ടെത്തി

തിരുവനന്തപുരം:  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്നും 45 ലക്ഷം രൂപ കൂടി കണ്ടെടുത്തതായി റിപ്പോർട്ട്.  തലസ്ഥാനത്തെ എസ്ബിഇ ബാങ്ക് ലോക്കറിൽ നിന്നാണ് സ്ഥിരനിക്ഷേപമായി സൂക്ഷിച്ച തുക കണ്ടെത്തിയിരിക്കുന്നത്.  

Also read: സ്വർണ്ണക്കടത്ത് കേസ്: എം. ശിവശങ്കർ എൻഐഎ ആസ്ഥാനത്തേക്ക് തിരിച്ചു  

നേരത്തെ 1.05 കോടി രൂപ സ്വപ്നയുടെ തന്നെ മറ്റൊരു ലോക്കറിൽ നിന്നും കണ്ടെത്തിയിരുന്നു.  സ്വപ്നയുടെ പേരിലുള്ള Fixed deposit മരവിപ്പിക്കാനും കസ്റ്റംസ് നിർദ്ദേശം നൽകിയിട്ടുണ്ട്.  

ഇതിനിടയിൽ എൻഐഎ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ കൊച്ചി എൻഐഎ ഓഫീസിൽ എത്തിയിട്ടുണ്ട്.  അവിടെ കസ്റ്റംസും അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.  സ്വപ്നാ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും താനും ഇടയ്ക്ക് സഹായിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ശിവശങ്കർ പറഞ്ഞിരുന്നു. എന്നാൽ ലോക്കറിൽ ഇത്രയധികം പണമുള്ള സ്വപ്നാ എന്തിനാണ് ശിവശങ്കറിനെ കയ്യിൽ നിന്നും പണം കൈപ്പറ്റിയതെന്ന് എൻഐഎ അന്വേഷിക്കുന്നുണ്ട്.  

Also read: Rashmi Desai യുടെ തകർപ്പൻ ചിത്രങ്ങൾ വൈറലാകുന്നു...

ഇന്നത്തെ ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ചില്ല അറസ്റ്റ് ചെയ്യുകയാണെങ്കിൽ അത് പിണറായി സർക്കാരിന് വലിയൊരു പ്രതിസന്ധിയാകുമെന്ന കാര്യത്തിൽ സംശയമില്ല. 

Trending News