ശിവശങ്കരനെ പൂര്‍ണമായും കൈവിടാതെ മുഖ്യമന്ത്രി;സസ്പന്‍ഡ് ചെയ്യാന്‍ സമയമായില്ലെന്ന് പിണറായി!

സ്വര്‍ണ്ണകടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സസ്പെന്‍ഷന് സമയം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Jul 14, 2020, 11:12 PM IST
ശിവശങ്കരനെ പൂര്‍ണമായും കൈവിടാതെ മുഖ്യമന്ത്രി;സസ്പന്‍ഡ് ചെയ്യാന്‍ സമയമായില്ലെന്ന് പിണറായി!

തിരുവനന്തപുരം:സ്വര്‍ണ്ണകടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സസ്പെന്‍ഷന് സമയം ആയിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷം ആവശ്യമെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും 
മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

സ്വര്‍ണ്ണകടത്ത് കേസിലെ പ്രതികളുമായി ശിവശങ്കറിനുള്ള ബന്ധം ശരിയായ വിധത്തില്‍ ഉള്ളതാണോ എന്ന് ചീഫ് സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും 
നേതൃത്വത്തില്‍ ഉള്ള സമിതി അന്വേഷിക്കുന്നുണ്ട്. ആ അന്വേഷണത്തില്‍ ശിവശങ്കരനുമായി ബന്ധപെട്ട് അടിസ്ഥാന പരമായ ഒരു പ്രശ്നം ഉണ്ടെന്ന് കണ്ടാല്‍ 
ഒരു കാലതാമസവും ഇല്ലാതെ നടപടിയുണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംശയകരമായ സാഹചര്യം ഉണ്ടായാല്‍ സംരക്ഷിക്കുന്ന സാഹചര്യം ഉണ്ടാകില്ല,ഇപ്പോള്‍ സസ്പെന്‍ഡ് ചെയ്യാന്‍ സമയമായിട്ടില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
അതേസമയം സ്വപ്നയും ശിവശങ്കറുമായി ബന്ധം ഉണ്ടായിരുന്നു എന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ഉണ്ടായിരുന്നു എന്ന തരത്തില്‍ 
പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറും കഥകള്‍ മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു,അത്തരത്തില്‍ ഒരു റിപ്പോര്‍ട്ടും ഇല്ലായിരുന്നു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read:സ്വപ്നയ്ക്ക് വേണ്ടി എത്തിയ ആളൂരിന്റെ ജൂനിയറെ താക്കീത് ചെയ്ത് കോടതി !

സ്വപ്നയും മന്ത്രി കെടി ജലീലും തമ്മിലുള്ള ഫോണ്‍ സംഭാഷണം കോണ്‍സുലേറ്റിന്റെ കാര്യങ്ങളുമായി ബന്ധപെട്ടാണ് എന്ന് മന്ത്രി തന്നെ വിശദീകരിച്ചതാണെന്നും 
മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണ്ണകടത്ത് കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശെരിയായ രീതിയില്‍ ആണെന്നും അന്വേഷണം ചിലരിലേക്ക് എത്തിചേരുമെന്നും അത് ചിലരുടെ 
നെഞ്ചിടിപ്പ് കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending News