സ്വർണ്ണക്കടത്തിന്റെ പണം ഉപയോ​ഗിക്കുന്നത് തീവ്രവാദത്തിന്-പി.സി ജോർജ്ജ്

 സ്വപ്നാ സുരേഷിനെയടക്കം മുസ്ലീം തീവ്രവാദികൾ ഇതിനായി ഉപയോ​ഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടീവി ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം ഉന്നയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 11:48 AM IST
  • യു.എ.ഇ കോണ്‍സുലേറ്റിന് കടത്തിൽ ബന്ധമുണ്ട്.
  • നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും ജയിലിലാകും.സ്വര്‍ണക്കടത്തിന്റെ പണം കേരളത്തില്‍ പലകാര്യങ്ങൾക്കും വിനിയോഗിച്ചിട്ടുണ്ട്.
  • പ്രതിപക്ഷം കാര്യമായി പണിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്തിന്റെ പണം ഉപയോ​ഗിക്കുന്നത് തീവ്രവാദത്തിന്-പി.സി ജോർജ്ജ്

കൊച്ചി: കേരളത്തിൽ നടക്കുന്ന സ്വര്‍ണക്കടത്തിന്റെ പണം പൂർണമായും ഉപയോ​ഗിക്കുന്നത് തീവ്രവാദ പ്രവർത്തനങ്ങൾക്കാണെന്ന് പി.സി ജോർജ്ജ് എം.എൽ.എ. സ്വപ്നാ സുരേഷിനെയടക്കം മുസ്ലീം തീവ്രവാദികൾ ഇതിനായി ഉപയോ​ഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടീവി ചാനലിന്റെ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സംബന്ധിച്ച് അഭിപ്രായം ഉന്നയിച്ചത്.

ALSO READ: Earthquake: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചനത്തിൽ 3 മരണം

 യു.എ.ഇ കോണ്‍സുലേറ്റിന് കടത്തിൽ ബന്ധമുണ്ട്. നിക്ഷ്പക്ഷമായി കേസ് അന്വേഷിച്ചാല്‍ എല്ലാവരും ജയിലിലാകും.സ്വര്‍ണക്കടത്തിന്റെ പണം കേരളത്തില്‍ പലകാര്യങ്ങൾക്കും വിനിയോഗിച്ചിട്ടുണ്ട്. ഈ വിഷയങ്ങളൊന്നും പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചില്ല. Kerala ത്തിലെ മുസ്ലീങ്ങള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ അല്ല. തീവ്രവാദത്തെ മുസ്ലീംലീഗും പിന്തുണയ്ക്കില്ലെന്ന് എനിക്ക് അറിയാം. അവര്‍ക്ക് ഉറച്ച നിലപാടുണ്ട്. പക്ഷെ പറയാന്‍ കോണ്‍ഗ്രസിന് പേടിയാണ്. മുസ്ലീം പേര് പറഞ്ഞാല്‍ ലീഗ് പിണങ്ങുമോ എന്നാണ് കോണ്‍ഗ്രസിന്റെ ഭയം. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത് തീവ്രവാദത്തിന് വേണ്ടിയാണ്ട്. രണ്ടിന്റെയും വ്യത്യാസം കാണാതിരിക്കരുത്. ഞാനായത് കൊണ്ടാണ് ഈ സത്യം വിളിച്ച് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാലര വര്‍ഷത്തില്‍ ഇത്ര സുന്ദരമായി മുഖ്യമന്ത്രി പിണറായി വിജയന്(Pinarayi Vijayan) മറുപടി പറയാന്‍ സാധിച്ചത് ഇന്നത്തെ സഭയിലാണെന്നും പിസി ജോര്‍ജ് പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പറയുന്നത് മൊത്തം പ്രതിപക്ഷം മിണ്ടാതിരുന്ന് കേള്‍ക്കുകയായിരുന്നു. 

ALSO READKerala Budget 2021: എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News