കൊച്ചി:സ്വര്‍ണ്ണകടത്ത് കേസില്‍ അന്വേഷണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ എന്‍ഐഎ എത്തിയിരിക്കുകയാണ്.
സ്വര്‍ണ്ണകടത്ത് സംഘങ്ങളുടെ തീവ്ര വാധസംഘടനകളുടെ ബന്ധം സംബന്ധിച്ച് എന്‍ഐഎ യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ദുബായില്‍ താമസിക്കുന്ന ഫൈസല്‍ ഫരീദിനെ ബന്ധപ്പെടുന്നതിനായി കസ്റ്റംസ് ശ്രമം നടത്തുകയാണ്.
ഇന്ത്യയില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ ഫൈസല്‍ എടുക്കുന്നില്ല എന്നാണ് വിവരം.ആദ്യം ഫസല്‍ എന്നാണ് കേസിലെ
മൂന്നാം പ്രതിയുടെ പേര് പുറത്ത് വന്നത് എന്നാല്‍ പിന്നീട് എന്‍ഐഎ ഇത് തിരുത്തുകയും ഫൈസല്‍ ഫരീദാണ്
എന്ന് അറിയിക്കുകയും ചെയ്തു.
ഇയാള്‍ക്കെതിരെ എന്‍ഐഎ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ഫൈസല്‍ ദുബായില്‍ തുടങ്ങിയ സ്ഥാപനം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരമാണ്.
ഇയാള്‍ക്ക് ദുബായില്‍ ഉള്ള സൌഹൃദങ്ങള്‍ അടക്കം അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുകയാണ്.
പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐ കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഗള്‍ഫ് രാജ്യങ്ങള്‍
കേന്ദ്രീകരിച്ച് നടത്തിയ ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും ചില മലയാളികള്‍ ആയിരുന്നു എന്നതടക്കമുള്ള വിവരങ്ങള്‍
രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുകയും ചെയ്തു.അവര്‍ വിദേശകാര്യ മന്ത്രാലയത്തെയും ആഭ്യന്തര മന്ത്രാലയത്തെയും ഇക്കാര്യം അറിയിക്കുകയും ചെയ്തു.
അതുകൊണ്ട് തന്നെ ഫൈസലിന്റെ ബന്ധങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്.
കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ തീവ്ര വാദ സംഘടനകളുടെ ഫണ്ടിംഗ് സ്വര്‍ണ്ണക്കടത്തിലൂടെയാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക്
വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
Also Read:''സ്വര്‍ണ്ണക്കളക്കടത്ത്;കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും''
അത് കൊണ്ട് തന്നെ സ്വര്‍ണ്ണകടത്തില്‍ ദുബായ് കേന്ദ്രമാക്കി ആസൂത്രണം നടത്തുന്ന ഫൈസലിന്‍റെ ബന്ധങ്ങള്‍ അന്വേഷണ ഏജന്‍സികള്‍
പരിശോധിക്കുകയാണ്,ബോളിവുഡ് മുതല്‍ മലയാള സിനിമ വരെയുള്ള സൌഹൃദങ്ങള്‍ എന്‍ഐഎ യുടെ നിരീക്ഷണത്തിലാണ്.
അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കരുതലോടെയാണ് എന്‍ഐഎ നീങ്ങുന്നത് തീവ്ര വാദ സംഘടനകളുമായുള്ള ബന്ധം,തീവ്ര വാദ സംഘടനകള്‍ക്ക്
മറ്റ് രാജ്യങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടോ എന്നതൊക്കെ അവര്‍ പരിശോധിക്കുന്നുണ്ട്.എന്തായാലും ഫൈസല്‍ ഫരീദിനെ അറസ്റ്റ് ചെയ്യാന്‍
കഴിഞ്ഞാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എന്‍ഐഎയുടെ കണക്ക് കൂട്ടല്‍