സൂചന പണിമുടക്കിൽ കേരളത്തിലെ ചരക്ക് ലോറി ഉടമകളും തൊഴിലാളികളും പങ്കെടുക്കില്ല

Kerala Lorry Strike: സർക്കാരിന്റെ തുടർ നടപടികളെ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചതായും പത്രക്കുറിപ്പിൽ  പറയുന്നു

Written by - Zee Malayalam News Desk | Last Updated : Mar 27, 2023, 03:37 PM IST
  • വാഹന ഉടമ പ്രതിനിധികളെയും തൊഴിലാളി പ്രതിനിധികളെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൊണ്ട് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്
  • നാളെ പതിവുപോലെ എല്ലാ ചരക്ക് വാഹന സർവ്വീസുകളും പ്രവർത്തിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ
സൂചന പണിമുടക്കിൽ കേരളത്തിലെ ചരക്ക് ലോറി ഉടമകളും തൊഴിലാളികളും പങ്കെടുക്കില്ല

തൃശ്ശൂർ:  മാർച്ച് 28 ന് നടക്കുന്ന ചരക്കു വാഹന പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷൻ.  പതിവുപോലെ എല്ലാ ചരക്ക് വാഹന സർവ്വീസുകളും പ്രവർത്തിക്കുന്നതായിരിക്കും എന്നും ഫെഡറേഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ചരക്ക് വാഹന വാടക നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ  ചരക്ക് വാഹന ഉടമ പ്രതിനിധികളെയും തൊഴിലാളി പ്രതിനിധികളെയും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി കൊണ്ട് കമ്മിറ്റി രൂപീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ തുടർ നടപടികളെ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചതായും പത്രക്കുറിപ്പിൽ  പറയുന്നു.നാളെ പതിവുപോലെ എല്ലാ ചരക്ക് വാഹന സർവ്വീസുകളും പ്രവർത്തിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

തൃശൂരിലെ സംസ്ഥാന കമ്മിറ്റി കാര്യാലയത്തിൽ വച്ച് ചേർന്ന പ്രസ്തുത യോഗത്തിൽ എ സി ഷൈൻ (സംസ്ഥാന പ്രസിഡന്റ് ) ഷാജു അൽമന (സംസ്ഥാന ജനറൽ സെക്രട്ടറി), വിശ്വനാഥൻ, പീച്ചി ജോൺസൺ, മുഹമ്മദലി താമരശ്ശേരി, സുബൈർ, കുട്ടൻ തിക്കോടി, ജോസഫ് ഇരിഞ്ഞാലക്കുട, വിനോദ് മാനന്തവാടി, റഷീദ് ബാവ ബത്തേരി, ബിബിൻ രാജ് തിരുവനന്തപുരം, ശ്രീരാം പാലക്കാട്, ജിജു, യദു,  എന്നിവർ സംസാരിച്ചു. 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News