സ്വയം വിരമിക്കാനുളള എം. ശിവശങ്കറിന്റെ അപേക്ഷ സർക്കാർ തള്ളി. ഇഡിയുടെ കേസ് അടക്കം ചൂണ്ടികാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി.

എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 04:05 PM IST
  • അച്ചടക്ക നടപടി നേരിടുമ്പോൾ നൽകിയ അപേക്ഷയാണ് തള്ളിയത്.
  • 2020 ജൂലൈ 17 നാണ് എം. ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തത്
  • സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലുമാണ് ശിവശങ്കർ പ്രതിയായത്
സ്വയം വിരമിക്കാനുളള എം. ശിവശങ്കറിന്റെ അപേക്ഷ സർക്കാർ തള്ളി. ഇഡിയുടെ കേസ് അടക്കം ചൂണ്ടികാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൾ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ സ്വയം വിരമിക്കുന്നതിനായി നൽകിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. അച്ചടക്ക നടപടി നേരിടുമ്പോൾ നൽകിയ അപേക്ഷയാണ് തള്ളിയത്. 
എം. ശിവശങ്കറിന് കൂടുതൽ ചുമതലകൾ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.യുവജന ക്ഷേമ, സ്പോർട്സ് വകുപ്പുകൾക്ക് പുറമെ  മൃഗ സരംക്ഷണ വകുപ്പിന്ഡറെയും മൃഗശാല  വകുപ്പിന്റെയും 
അധിക ചുമതലയാണ് ശിവശങ്കറിന് നൽകിയത്. 2023 ജനുവരി വരെ സർവ്വീസ് കാലാവധി ഉള്ളപ്പോഴാണ് എം.ശിവശങ്കർ വിരമിക്കാൻ അപേക്ഷ നൽകിയത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം പുറത്ത് വന്നതിന് പിന്നാലെയാണ്    2020 ജൂലൈ 17 നാണ്  എം. ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെന്റ്  ചെയ്തത്. കസ്റ്റംസും  ഇ.ഡിയും നടത്തിയ അന്വേഷണത്തിൽ ശിവശങ്കർ പ്രതിയാവുകയും ചെയ്തു. സ്വർണക്കടത്ത് കേസിലും ലൈഫ് മിഷൻ കേസിലുമാണ് ശിവശങ്കർ പ്രതിയായത്. 98 ദിവസത്തെ ജയിൽവാസവും അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയായിരിക്കെയാണ് എം.ശിവശങ്കറിനെ സർവ്വീസിൽ നിന്ന് സസ്പെൻര് ചെയ്തത്. ഒന്നര വർഷത്തിന് ശേഷമാണ് ശിവശങ്കരിനെ  സർവ്വീസിൽ തിരിച്ചെടുത്തത്. ചീഫ് സെക്രട്ടറി  അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാർശ പ്രകാരമായിരുന്നു ശിവശങ്കറിനെ തിരിച്ചെടുത്തത്.

Trending News