'മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എന്തിന് പെൻഷൻ?' മുഖ്യമന്ത്രി നേരിട്ടെത്തിട്ടും നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഗവർണർ

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Feb 17, 2022, 07:21 PM IST
  • രാജ്ഭവനിൽ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും നേരിട്ടെത്തി ഗവർണറുമായി കൂടികാഴ്ച നടത്തിയെങ്കിലും സർക്കാരിന്റെ ആവശ്യം ഗവർണർ നിരാകരിക്കുകയായിരുന്നു.
  • മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്.
  • രണ്ട് വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ചവർക്ക് പെൻഷൻ അർഹരാകുമെന്ന ചട്ട റദ്ദാക്കണമെന്നാണ് ഗവർണാർ സർക്കാരിനോടായി ആവശ്യപ്പെട്ടിരിക്കുന്നത്.
'മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് എന്തിന് പെൻഷൻ?' മുഖ്യമന്ത്രി നേരിട്ടെത്തിട്ടും നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഗവർണർ

തിരുവനന്തപുരം : ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സംസ്ഥാന സർക്കാരിനെ വെട്ടിലാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ആരംഭിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി നടത്തേണ്ട നയം പ്രഖ്യാപനം അനിശ്ചിതത്തിലാക്കി ഗവർണറുടെ നിലപാട്. സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചു. രാജ്ഭവനിൽ മുഖ്യമന്ത്രിയും നിയമസഭ സ്പീക്കറും നേരിട്ടെത്തി ഗവർണറുമായി കൂടികാഴ്ച നടത്തിയെങ്കിലും സർക്കാരിന്റെ ആവശ്യം ഗവർണർ നിരാകരിക്കുകയായിരുന്നു. 

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് നൽകുന്ന പെൻഷൻ നടപടി പിൻവലിക്കണമെന്ന് ആവശ്യം മുൻനിർത്തിയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനത്തിൽ ഒപ്പിടാൻ വിസമ്മതിച്ചത്. രണ്ട് വർഷം മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി പ്രവർത്തിച്ചവർക്ക് പെൻഷൻ അർഹരാകുമെന്നുള്ള ചട്ടം റദ്ദാക്കണമെന്നാണ് ഗവർണർ സർക്കാരിനോടായി ആവശ്യപ്പെട്ടിരിക്കുന്നത്. 

അതോടൊപ്പം പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ അന്വേഷണം നടത്താൻ സിഎജിയോട് ഗവർണർ നിർദേശിക്കുകയും ചെയ്തു. പാർട്ടി കേഡറിൽ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായി എത്തുന്നവർക്ക് എങ്ങനെ സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്നത് പോലെ പെൻഷൻ നൽകനാകുമെന്ന് ഗവർണർ ചോദിച്ചു. 

കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് നയപ്രഖ്യാപനത്തിന്റെ തലേദിവസം ഒരു സർക്കാർ വെട്ടിലാകുന്നത്. ഗവർണർ ഒപ്പിട്ട് നയപ്രഖ്യാപനം സർക്കാരിലേക്ക് അയക്കണമെന്നാണ് ചട്ടം. അതെ തുടർന്ന് നയപ്രഖ്യാപനം പ്രസംഗം ഗവർണർ നടത്തിയതിന് ശേഷം മാത്രമെ ബജറ്റ് സമ്മേളനം ആരംഭിക്കു. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News