തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ആഘോഷങ്ങൾക്കു വേണ്ട് സംസ്ഥാന സർക്കാർ ധൂർത്തടിക്കുമ്പോൾ സാധാരണക്കാരും കർഷകരും ബുദ്ധിമുട്ടിലാവുകയാണെന്ന് ഗവര്‌ണർ പ്രതികരിച്ചു. കുട്ടനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യത്തിലാണ് ആ പ്രതികരണം. ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ആവശ്യമായ കാര്യങ്ങൾ എല്ലാം ചെയ്തു നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: വയനാടിന്റെ ദൃശ്യഭംഗി, പെയ്തിറങ്ങുന്ന മഞ്ഞ്; സഞ്ചാരികളുടെ മനംകവര്‍ന്ന് കുറുമ്പാലക്കോട്ട
പലരും പെന്‍ഷന്‍ ലഭിക്കാതെ കഷ്ടപ്പെടുകയാണ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് വന്‍തുക ചെലവിടുന്നു, രണ്ട് വര്‍ഷം മാത്രം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായി സർവ്വീസിൽ ഇരുന്നവർക്ക് പോലും പെൻഷൻ അനുവധിക്കുകയാണ്. ആ നിലയിലാണ് സർക്കാർ പ്രവർത്തിക്കുന്നത്. ആഘോഷങ്ങൾക്ക് വേണ്ടി സർക്കാർ പണം ധൂർത്തടിക്കുമ്പോൾ പാവപ്പെട്ട കര്‍ഷകനും സാധാരണക്കാരും ബുദ്ധിമുട്ടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.