ഗവർണറുടെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസർ രാജിവച്ചു

അഡ്വ.ജയ്ജി ബാബുവും ഭാര്യ അഡ്വ. വിജയലക്ഷ്മിയുമാണ് രാജിവച്ചത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 09:02 PM IST
  • സ്റ്റാൻഡിങ് കോൺസലും രാജിവച്ചു
  • ഇരുവരും ഗവർണർക്ക് രാജിക്കത്ത് അയച്ചു
  • ഗവർണർക്കായി ഇന്ന് ഹൈക്കോടതിയിൽ ഹാജരായത് ജയ്ജി ബാബുവായിരുന്നു
ഗവർണറുടെ ഹൈക്കോടതിയിലെ ലീഗൽ അഡ്വൈസർ രാജിവച്ചു

കൊച്ചി  : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഹൈക്കോടതിയിലെ നിയമോപദേശകര്‍ രാജിവച്ചു. ലീഗല്‍ അഡൈ്വസര്‍ ജയ്ജിബാബുവും സ്റ്റാന്‍ഡിങ് കോണ്‍സലര്‍ അഡ്വ. ലക്ഷ്മിയുമാണ് രാജിവെച്ചത്. ഇരുവരും ഗവര്‍ണര്‍ക്ക് രാജിക്കത്ത് അയച്ചു.വൈസ് ചാന്‍സലര്‍മാരെ പുറത്താക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് ഇന്ന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടിരുന്നു.

ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലെ നിയമോപദേശകര്‍ രാജിവെച്ചത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനാണ് ജയ്ജിബാബു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News