സാധാരണ 1 ലക്ഷം, കമ്മിറ്റിക്കാർ കൊടുത്തത് 2,72,727 രൂപ; ഗുരുവായൂർ ഇന്ദ്രസെൻ വടകുറുമ്പക്കാവിൽ തിടമ്പേറ്റും

ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച ലേലം നിശ്ചയിച്ചത്

Written by - M.Arun | Last Updated : Jan 10, 2023, 03:13 PM IST
  • ഫെബ്രുവരി 25-ന് നടക്കുന്ന കുംഭഭരണിക്കായി നിരവധി കമ്മിറ്റിക്കാരാണ് ഇന്ദ്രസെനെ തേടിയെത്തിയത്
  • ഗുരുവായൂർ ദേവസ്വത്തിൻറെ തന്നെ സിദ്ധാർഥന് 1,11,111 രൂപയും, പീതാംബരന് 86,000 രൂപയും
  • തൃക്കടവൂർ ശിവരാജു എന്ന കൊമ്പൻ 2020-ൽ വാങ്ങിയത് ഇതുവരെയുള്ളതിലും വലിയ റെക്കോർഡ് എക്കം
സാധാരണ 1 ലക്ഷം, കമ്മിറ്റിക്കാർ കൊടുത്തത് 2,72,727 രൂപ; ഗുരുവായൂർ ഇന്ദ്രസെൻ വടകുറുമ്പക്കാവിൽ തിടമ്പേറ്റും

ഗുരുവായൂർ: അഴകിന്റെ കാര്യത്തിൽ മാത്രമല്ല, ഏക്കത്തിലും ചരിത്രംകുറിച്ച് ഗുരുവായൂർ ഇന്ദ്രസെൻ. 2,72,727 രൂപയാണ് ഏക്കം. മത്സരലേലത്തിലൂടെ ഉയർന്ന തുക നൽകി ഇന്ദ്രസെനെ നേടിയത് തിരൂർ വടകുറുമ്പക്കാവ് ക്ഷേത്രത്തിലെ ഭരണിവേല കമ്മിറ്റിക്കാരാണ്. ഇന്ദ്രസെന് ഒരുലക്ഷം രൂപയാണ് സാധാരണ ഏക്കം. ഫെബ്രുവരി 25-ന് നടക്കുന്ന കുംഭഭരണിക്കായി നിരവധി കമ്മിറ്റിക്കാരാണ് ഇന്ദ്രസെനെ തേടിയെത്തിയത്.

ആനക്കോട്ട ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ മായാദേവി, മാനേജർ ലെജുമോൾ എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ലേലം നിശ്ചയിച്ചു. ഒരുലക്ഷം രൂപ മുതൽ വിളി തുടങ്ങി. ലേലത്തിൽ രണ്ടാമതെത്തിയ പാലിയേക്കര ചേന്ദംകുളം ക്ഷേത്രക്കമ്മിറ്റി 2,11,211 രൂപ ഏക്കത്തിന് ഗുരുവായൂർ നന്ദനെ ഏൽപ്പിക്കുകയായിരുന്നു.

ALSO READ: Malikappuram Movie: ഒൻപത് ദിവസം കൊണ്ട് 10 കോടി,കേരളത്തിൽ 8.1 കോടി; തീയ്യേറ്റർ നിറച്ച് മാളികപ്പുറം

ഗുരുവായൂർ ദേവസ്വത്തിൻറെ തന്നെ സിദ്ധാർഥന് 1,11,111 രൂപയും, പീതാംബരന് 86,000 രൂപയുമാണ് ഏക്കത്തുക ലഭിച്ചത്. കുംഭഭരണിക്ക് ആകെ 9 ആനകളാണ് ഗുരുവായൂർ ദേവസ്വത്തിൽ നിന്നും പോകുന്നത്. ഇത്തരത്തിൽ 10.98 ലക്ഷമാണ് ദേവസ്വത്തിലേക്ക് എത്തുന്ന ഏക്കത്തുക.

2004-ൽ നെന്മാറ വല്ലങ്ങി വേലക്ക് വല്ലങ്ങി വിഭാഗം  ഗജരത്നം ഗുരുവായൂർ പദ്മനാഭനെ (2,22,222 രൂപ)  ഏക്കത്തിനാണ് എഴുന്നള്ളിച്ചത്. ഗുരുവായൂർ വലിയകേശവനും (2,32,000 രൂപ) ആണ് മുമ്പ് റെക്കോഡ്‌ ഏക്കം ലഭിച്ചിട്ടുണ്ട്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ തൃക്കടവൂർ ശിവരാജു എന്ന കൊമ്പൻ 2020-ൽ വാങ്ങിയത് ഇതുവരെയുള്ളതിലും വലിയ റെക്കോർഡ് എക്കമാണ്. കല്ലുവാതുക്കൽ മാടൻകാവ് ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് 3.19 ലക്ഷമായിരുന്നു. ഇത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News