ഹാദിയ കേസ് സുപ്രീംകോടതിയില്‍; വാദം തുടങ്ങി

ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. മൂന്ന് മണിക്ക് തന്നെ ഹാദിയയെ കോടതിയില്‍ ഹാജരാക്കി. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തിയിട്ടുണ്ട്. 

Last Updated : Nov 27, 2017, 04:01 PM IST
ഹാദിയ കേസ് സുപ്രീംകോടതിയില്‍; വാദം തുടങ്ങി

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. മൂന്ന് മണിക്ക് തന്നെ ഹാദിയയെ കോടതിയില്‍ ഹാജരാക്കി. ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോടതിയില്‍ എത്തിയിട്ടുണ്ട്. 

അടച്ചിട്ട മുറിയില്‍ വാദം നടത്തണമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍റെ അഭിഭാഷകന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഹാദിയയുടെ നിലപാട് എല്ലാവര്‍ക്കും അറിയുന്നതാണ്. ഷെഫിന്‍ ജഹാന് തീവ്രവാദബന്ധമുണ്ട്. ഐ.എസ് റിക്രൂട്ടര്‍ മന്‍സിയോട് ഷഫിന്‍ ജഹാന്‍ സംസാരിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ടെന്നും അശോകന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 

അതേസമയം എന്‍.ഐ.എ നടത്തിയ അന്വേഷണം കോടതിയലക്ഷ്യമാണെന്ന് ഷഫിന്‍ ജഹാന് വേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. റിട്ടയേര്‍ഡ് ജസ്റ്റിസിന്‍റെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോടതിവിധി ഉണ്ടായിരുന്നിട്ടും എന്‍.ഐ.എ അന്വേഷണത്തില്‍ അനാവശ്യ ധൃതി കാണിച്ചെന്ന് കപില്‍ സിബല്‍ വാദിച്ചു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയുടെ നിലപാട് കേള്‍ക്കാതെ ആധികാരികതയില്ലാത്ത റിപ്പോര്‍ട്ടുകളിലുള്ള വിഷമാണ് ചര്‍ച്ച ചെയ്യുന്നതെന്നും കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പ്രശ്നത്തിന് വര്‍ഗീയ നിറം നല്‍കരുതെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.  

ഹാദിയയുടെ മതം മാറ്റത്തിന് സഹായിച്ച സത്യസരണിയുമായി ബന്ധപ്പെട്ട 11 കേസുകള്‍ ഉണ്ടെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കൂടാതെ ഏഴ് പരാതികള്‍ അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടി. 

Trending News