മലപ്പുറം: ഷെഫീൻ ജഹാനുമായുള്ള വിവാഹ രജിസ്ട്രേഷൻ പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹാദിയ അപേക്ഷ നൽകി. ഇത് സംബന്ധിച്ച് മലപ്പുറം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് അപേക്ഷ നൽകിയത്.
2016 ഡിസംബര്‍ 19ന് കോട്ടക്കല്‍ പുത്തൂര്‍ ജുമാ മസ്ജിദിൽ വച്ചാണ് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം നടന്നത്. തൊട്ടടുത്ത ദിവസം ഹാദിയയും ഷെഫിനും ചേര്‍ന്ന് ഒതുക്കുങ്ങൾ ഗ്രാമപഞ്ചായത്തില്‍ വിവാഹ രജിസ്ട്രേഷന് അപേക്ഷ നൽകിയിരുന്നു. എന്നാൽ പിന്നിട് ഉണ്ടായ വിവാദങ്ങളെ തുടർന്നു സര്‍ട്ടിഫിക്കറ്റ് നല്‍കരുത് ഹൈക്കോടതി നിർദേശിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഇരുവരുടെയും വിവാഹത്തില്‍ യാതൊരു ദുരൂഹതയുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് 2017 ജനുവരിയില്‍ അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ മേയില്‍ കേസ് വീണ്ടും പരിഗണിച്ച കോടതി വിവാഹം അസാധുവാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടുകയുമായിരുന്നു.
2017 മേയ് 24ന് ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് 2018 മാര്‍ച്ച് 8ന് ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും വിവാഹം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയും ഹൈക്കോടതി വിധി റദ്ദാക്കുകയും ചെയ്തു.