Hanuman Monkey: ഇണയെ കാണിച്ച് വിളിച്ചിട്ടും താൽപര്യമില്ല...കുരങ്ങൻ കൊമ്പിൽ തന്നെ

Hanuman monkey who jumped from Thiruvananthapuram zoo still not caught: മരത്തിന് താഴെയായി കുരങ്ങന് കഴിക്കാൻ വേണ്ടി ഭക്ഷണങ്ങൾ വെച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 12:34 PM IST
  • കുരങ്ങൻ താഴെ ഇറങ്ങാൻ താൽപര്യം കാണിക്കുന്നില്ല. മരത്തിന് താഴെയായി അതിന് കഴിക്കാൻ വേണ്ടി ഭക്ഷണങ്ങൾ വെച്ചിട്ടുണ്ട്.
  • എന്നാൽ കുരങ്ങന്റെ ചലനങ്ങൾ അറിയാനായി എല്ലായിപ്പോഴും മൃ​ഗശാലാ അധികൃതർ നിരീക്ഷിക്കുന്നുണ്ട്.
Hanuman Monkey: ഇണയെ കാണിച്ച് വിളിച്ചിട്ടും താൽപര്യമില്ല...കുരങ്ങൻ കൊമ്പിൽ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃ​ഗശാലയിൽ നിന്നും ചാടിപോയ ഹനുമാൻ കുരങ്ങനെ കണ്ടെത്തിയെങ്കിലും ഇതുവരെയും പിടികൂടാനായില്ല. മൃ​ഗശാലയിലുള്ള കാട്ടുപോത്തിന്റെ സമീപത്തുള്ള മരത്തിന് മുകളിലായി നിലയുറപ്പിച്ച കുരങ്ങൻ ഇന്നലെതൊട്ട് അവിടെതന്നെ തുടരുകയാണ്. കുരങ്ങിനെ താഴെ ഇറക്കാനായി ഇണയെ കാണിച്ച് ആകർഷിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുരങ്ങൻ താഴെ ഇറങ്ങാൻ താൽപര്യം കാണിക്കുന്നില്ല. മരത്തിന് താഴെയായി അതിന് കഴിക്കാൻ വേണ്ടി ഭക്ഷണങ്ങൾ വെച്ചിട്ടുണ്ട്.

അത് കഴിക്കാൻ വേണ്ടിയും കുരങ്ങൻ താഴേക്കിറങ്ങുന്ന ലക്ഷണമില്ല. എന്നാൽ കുരങ്ങന്റെ ചലനങ്ങൾ അറിയാനായി എല്ലായിപ്പോഴും മൃ​ഗശാലാ അധികൃതർ നിരീക്ഷിക്കുന്നുണ്ട്. മരത്തിന് മുകളിൽ നിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള ജീവനക്കാരുടെ ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വലിയ മരങ്ങളില്‍നിന്നു കൂടുതല്‍ ഉയരങ്ങളിലേക്കു ചാടിക്കയറുന്നതിനാല്‍ ഇവയെ പിടിക്കുന്നത് വളരെ ശ്രമകരമാണ്. കൂടാതെ ഇവയ്ക്ക് ആരോഗ്യവും കൂടുതലാണ്. അക്രമസ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുള്ളതായും പറയപ്പെടുന്നു.

ALSO READ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ചതിൽ ദുരൂഹത; വയറിന്റെ ഭാ​ഗം ഭക്ഷിച്ചത് മരണശേഷമെന്ന് പ്രാഥമിക നി​ഗമനം

അതേസമയം ചൊവ്വാഴ്ച വൈകുന്നേരതേതോടെയാണ് ഹനുമാന്‍ കുരങ്ങ് മൃഗശാലയില്‍നിന്ന് ചാടിപ്പോയത്. ജൂണ്‍ അഞ്ചിന് തിരുപ്പതിയില്‍നിന്ന് മൃഗശാലയിലേക്കു കൊണ്ടുവന്ന ഹനുമാന്‍ കുരങ്ങ് അനിമല്‍ കീപ്പര്‍മാരുടെ കണ്ണുവെട്ടിച്ച് വലിയ മരത്തിലേക്കു ചാടിക്കയറുകയായിരുന്നു. തുടർന്ന് ഓരോ മരങ്ങളിലൂടെ ചാടി കുരങ്ങൻ മൃ​ഗശാലയ്ക്ക് പുറത്തു കടന്നു.

കഴിഞ്ഞ 29-നാണ് മൃഗശാലാ ഡയറക്ടര്‍ ഉള്‍പ്പെട്ട 13 അംഗ സംഘം തിരുപ്പതിയില്‍നിന്ന് മൃഗങ്ങളെ റോഡുമാര്‍ഗം ലോറികളില്‍ കൊണ്ടുവന്നത്. ആ കൂട്ടത്തിലുള്ള പെണ്‍കുരങ്ങാണ് മൃഗശാലയുടെ മതില്‍ ചാടി ജനവാസമേഖലയിലേക്ക് പോയത്. അക്രമ സ്വഭാവം ഉള്ള കുരങ്ങ് ആയതിനാൽ തന്നെ അതീവ ജാ​ഗ്രത പുലർത്തണമെന്നും കുരങ്ങിനെ കാണുന്നവർ മൃ​ഗശാലയിൽ വിവരം അറിയിക്കണമെന്നും കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.  

തെക്കേ ഏഷ്യയിൽ പ്രധാനമായും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടുന്ന ഒരു തരം കുരങ്ങു വർഗ്ഗമാണ്‌ ഹനുമാൻ കുരങ്ങുകൾ. Semnopithecus entellus എന്ന വർഗ്ഗത്തിൽപ്പെട്ടവയാണ് ഇവ. ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ടവനങ്ങളിലാണ്‌ ഇന്ത്യയിൽ ഇവ പ്രധാനമായും കാണപ്പെടുന്നത്. കേരളത്തിലെ സൈലൻറ് വാലി ഇവയുടെ ആവാസകേന്ദ്രമാണ്. ഇന്ത്യയിൽ പൊതുവേ ഹനുമാൻ കുരങ്ങുകൾ എന്ന പേരിൽ തന്നെയാണ്‌ ഇവ അറിയപ്പെടുന്നത്. ഗ്രേ കുരങ്ങുകൾ എന്ന പദം അധികം ഉപയോഗിക്കാറില്ല.

സാധാരണയായി കൂട്ടമായി ജീവിക്കാനും സഞ്ചരിക്കാനും ഇഷ്ടപ്പെടുന്ന ഇവക്ക് ഇലകളും, ഫലങ്ങളും, ചിലതരം പൂക്കളുമാണ് പ്രിയ ഭക്ഷണം . ഓരോ കാലഘട്ടത്തിനനുസരിച്ച് ഇത് വ്യത്യസ്തപ്പെട്ടുകൊണ്ടിരിക്കുന്നു.  ഇത് പുരാണ ഹിന്ദു വാനര കഥാപാത്രമായ ഹനുമാനെ ചേർത്താണ്‌ ഹനുമാൻ കുരങ്ങുകൾ എന്ന് വിളിക്കുന്നത്.

ഈ കുരങ്ങുകളെ ഹനുമാന്റെ വാനരസേനയിൽ അംഗങ്ങളായി കണക്കാക്കപെടുന്നു. ഇവയുടെ കൈയും മുഖവും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പൊള്ളി എന്നും ഒരു വിശ്വസമുണ്ട്. ഹിന്ദിയിൽ ഇതിന്റെ ഹനുമാൻ ലംഗൂർ എന്നാണ് അറിയപ്പെടുന്നത്.  ഇതൊക്കെയാണെങ്കിലും പാവമെന്ന് കരുതണ്ട അടുത്ത് ചെന്നാൽ ചിലപ്പോ അക്രമിക്കാനും മടിക്കില്ല. ഇവ. ഇത്തരത്തിൽ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. 

ആൺകുരങ്ങുകൾക്ക് പൊതുവേ പെൺകുരങ്ങുകളേക്കാൾ നീളമുണ്ട്. തവിട്ട് കലർന്ന ചാരനിറത്തിലുള്ള രോമങ്ങളാണ് ഇവരുടെ പ്രത്യേകതയാണ്. ഇവയുടെ പുറംഭാഗത്ത് ചുവന്ന നിറവും പ്രതലത്തിൽ വെളുത്ത രോമവുമാണ്ടായിരിക്കും. 

അവരുടെ കൈകൾ, പാദങ്ങൾ, മുഖം, ചെവികൾ എന്നിവ കറുത്തതാണ്, അവരുടെ മുഖം വെളുത്ത രോമങ്ങൾ കൊണ്ട്  മൂടിയിട്ടുണ്ടെങ്കിലും നിറം കറുപ്പാണ്. സാധാരണയായി ഇവയുടെ വാൽ ശരീരത്തേക്കാൾ നീളമുള്ളതാണ്. ആൺ ഹനുമാൻ ലംഗൂർ വാലുകൾ ശരാശരി 91.0 സെന്റീമീറ്ററും സ്ത്രീകളുടേത് 86 സെന്റിമീറ്ററുമാണ്. അവർക്ക് 32 പല്ലുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News