സൗജന്യ ചികിത്സാ പദ്ധതി ഉടന്‍: മന്ത്രി കെ.കെ.ശൈലജ

പദ്ധതി പ്രഖ്യാപിച്ചത് രണ്ടുവര്‍ഷം മുന്‍പ് ആണെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമായിരുന്നു.   

Last Updated : Nov 18, 2019, 08:02 AM IST
സൗജന്യ ചികിത്സാ പദ്ധതി ഉടന്‍: മന്ത്രി കെ.കെ.ശൈലജ

കണ്ണൂര്‍: സമഗ്ര ട്രോമാ കെയര്‍ പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സാ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു.

പദ്ധതി പ്രഖ്യാപിച്ചത് രണ്ടുവര്‍ഷം മുന്‍പ് ആണെങ്കിലും പ്രോജക്ട് തയ്യാറാക്കി ലോഞ്ച് ചെയ്തത് കഴിഞ്ഞ മാസമായിരുന്നു. 

പണത്തിന് സോഴ്‌സ് കണ്ടെത്താന്‍ സമയമെടുക്കുമെന്നും ഫയല്‍ ധനവകുപ്പില്‍ എത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. റോഡപകട മരണങ്ങളെ ഗൗരവമായിട്ടാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും മന്ത്രി അറിയിച്ചു.

 2017 നവംബര്‍ ഒന്നിനാണ് അപകടത്തില്‍പെടുന്നവരുടെ ചികിത്സ ആദ്യ 48 മണിക്കൂറില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. കൃത്യമായ ചികിത്സ കിട്ടാത്തതിന്‍റെ കാരണത്താല്‍ ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍റെ മരണം നടന്നതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

ആദ്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി സഹകരിച്ചു തുടങ്ങാനിരുന്ന പദ്ധതി.  പിന്നീട് റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ നോക്കിയെങ്കിലും സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടായ തിരിച്ചടി കാരണം പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല.

Trending News