Vaccination: ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്

രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Sep 20, 2021, 06:57 PM IST
  • സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ വർധിപ്പിച്ചു
  • സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കും
  • സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദ​ഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണെന്നും വീണാ ജോർജ്
  • 80 ശതമാനം പേർക്കും കൊവിഡിനെതിരായ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായത് കൊണ്ടാണെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി
Vaccination: ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷൻ (First dose vaccine) 90 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനെടുക്കുന്നതിൽ ആരും വിമുഖത കാട്ടരുത്. രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ (Press conference) പറഞ്ഞു.

ജനങ്ങൾ സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. പ്രോട്ടോകോൾ പാലിക്കണം. പൊതുപരിപാടികൾ നിയന്ത്രണങ്ങളോടെ മാത്രമേ നടത്താവൂ. കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ തുറക്കുന്ന കാര്യത്തിൽ ആരോഗ്യ വകുപ്പും (Health Department) വിദ്യാഭ്യാസ വകുപ്പും തമ്മിൽ കൂടിയാലോചന നടത്തുമെന്നും മന്ത്രി അറിയിച്ചു.

ALSO READ: Britain Covid Protocol: ഇന്ത്യയിൽ വികസിപ്പിച്ച Covid Vaccine എടുത്തവര്‍ക്ക് ബ്രിട്ടനില്‍ പുല്ലുവില..!! 10 ദിവസം ക്വാറൻറൈൻ നിര്‍ബന്ധം

ഡെങ്കിപ്പനി 2 പുതിയ വകഭേദമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ തീവ്രത കൂടിയ രോഗമാണ് ഡെങ്കിപ്പനി 2. ഡെങ്കി 2 പുതിയ വകഭേദമാണെന്ന തരത്തിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ, കേരളത്തിലടക്കം ഡെങ്കിയുടെ (Dengue) നാല് വക ഭേദവും റിപോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി.

ALSO READ: WHO congratulates India: വാക്സിൻ വിതരണത്തിൽ മുന്നേറ്റം, ഇന്ത്യക്ക് ലോകാരോ​ഗ്യസംഘടനയുടെ അഭിനന്ദനം

സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകൾ വർധിപ്പിച്ചു. സിറോ സർവെയ്‌ലൻസ് പഠനം ഈ മാസാവസാനത്തോടെ പൂർത്തിയാക്കും. സംസ്ഥാനത്ത് ടിപിആർ ഒഴിവാക്കിയത് വിദ​ഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണെന്നും, 80 ശതമാനം പേർക്കും കൊവിഡിനെതിരായ ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തിയായത് കൊണ്ടാണെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News