ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ന് പരിഗണിക്കും; നാളെ 10 മണിയ്ക്ക് ചോദ്യം ചെയ്യല്‍

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി. ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

Last Updated : Sep 18, 2018, 02:59 PM IST
ബിഷപ്പിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 25ന് പരിഗണിക്കും; നാളെ 10 മണിയ്ക്ക് ചോദ്യം ചെയ്യല്‍

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബര്‍ 25-ലേക്ക് മാറ്റി. ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ അഭിപ്രായം അറിഞ്ഞശേഷം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

അതേസമയം, ബിഷപ്പിന്‍റെ അറസ്റ്റ് വേണമോ വേണ്ടയോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ അറസ്റ്റ് തടയണമെന്ന ആവശ്യം പ്രതിഭാഗം മുന്നോട്ടു വെച്ചില്ല എന്നാണ് സൂചന.

അതേസമയം, തന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്ത്രീ​ക്കെ​തി​രേ രൂ​ക്ഷ ആ​രോ​പ​ണ​ങ്ങളാണ് ബിഷപ്പ് ഉ​യ​ര്‍​ത്തിയിരിക്കുന്നത്. വ്യ​ക്തി വി​രോ​ധം​ മൂ​ല​മാ​ണു ക​ന്യാ​സ്ത്രീ ത​നി​ക്കെ​തി​രേ ഇത്തരം ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചി​ട്ടു​ള്ള​തെ​ന്നും താ​ന്‍ നി​ര​പ​രാ​ധി​യാ​ണെ​ന്നും ബി​ഷപ്പ് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടിയിട്ടുണ്ട്.

അതേസമയം പീഡന പരാതിയില്‍ ചോദ്യം ചെയ്യലിനായി 19ന് 10 മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം. വൈക്കം ഡിവൈഎസ്പി ഓഫിസില്‍ അന്വേഷണസംഘത്തിന് മുമ്പാകെയാണ് ഹാജരാകേണ്ടത്. 

കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകണമെന്ന നോട്ടീസ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വെള്ളിയാഴ്ച കൈപ്പറ്റിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.  

 

 

Trending News