Rain: തിരുവനന്തപുരത്ത് ശക്തമായ മഴയും കാറ്റും; മലയോര മേഖലയിൽ കനത്ത നാശനഷ്ടം

Heavy rain in Thiruvananthapuram: കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ നിരവധി ആളുകൾക്ക് പരിക്കേറ്റു. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 09:22 PM IST
  • ചുള്ളിമാനൂരിലും തത്തൻകോടും മരങ്ങൾ ഇലക്ട്രിക് പോസ്റ്റിന് മുകളിലേയ്ക്ക് മറിഞ്ഞ് വാഹനങ്ങൾ തകർന്നു.
  • അവധി ദിനമായതിനാലും വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാലും വൻ അപകടമാണ് ഒഴിവായത്.
  • നെട്ടുകാൽത്തേരിയിൽ വീടിനു മുകളിലൂടെ പുളിമരം വീണ് ഇവിടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു.
Rain: തിരുവനന്തപുരത്ത് ശക്തമായ മഴയും കാറ്റും; മലയോര മേഖലയിൽ കനത്ത നാശനഷ്ടം

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ വൈകുന്നേരത്തോടെ പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയിൽ വൻ നാശനഷ്ടം. ചുള്ളിമാനൂരിലും തത്തൻകോടും മരങ്ങൾ ഇലക്ട്രിക് പോസ്റ്റിന് മുകളിലേയ്ക്ക് മറിഞ്ഞ് വാഹനങ്ങൾ തകർന്നു. ചുള്ളിമാനൂരിൽ തെങ്കാശി പാതയോരത്തായി പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെയും ടൂ വീലറിന്റെയും മുകളിലൂടെയാണ് ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞത്. അവധി ദിനമായതിനാലും വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാലും വൻ അപകടമാണ് ഒഴിവായത്. 

തത്തൻകോട് മരം പതിച്ച് രണ്ട് പോസ്റ്റുകൾ പൂർണ്ണമായും തകർന്നു. നെടുമങ്ങാട് നെട്ടറച്ചിറയിൽ വീടിന് മേൽ മരം വീണെങ്കിലും ആളപായമുണ്ടായില്ല. കള്ളിക്കാട്, പരുത്തിപള്ളി, ആര്യനാട്, വെള്ളനാട് എന്നിവിടങ്ങളിൽ നിർവധി പേർക്ക് മരം കടപുഴകി വീണുണ്ടായ അപകടത്തിൽ പരിക്ക് പറ്റി. തുറന്ന ജയിലിന് സമീപത്തെ നെട്ടുകാൽത്തേരിയിൽ വീടിനു മുകളിലൂടെ പുളിമരം വീണ് ഇവിടെയുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.  

ALSO READ: ചിത്രം കണ്ടതോടെ ഉറപ്പിച്ചു, നിർണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴി

പരുത്തിപ്പള്ളി, തേമ്പാമൂട്, പി വി ഹൗസിൽ മധു സൂധനൻ (62), ഭാര്യ ലത, മരുമകൻ സെലിൻ കുമാർ, മകൾ മൃദുല എന്നിവർക്കാണ് പരിക്കേറ്റത്. ഡയാലിസിസ് ചികിത്സയിലിരിക്കുന്ന ആളാണ് മധുസൂദനൻ. ഇദ്ദേഹത്തെ ഉൾപ്പെടെ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ പുരയിടത്തിലെ പുളിമരമാണ് മധുസൂധനന്റെ വീടിനു മുകളിലൂടെ കടപുഴകി വീണത്. 

ആര്യനാട് ചെറുകുളത്ത് സമീപത്തുള്ള പുരയിടത്തിലെ വലിയ പുളിമരം കടപുഴകി വീടിന് മുകളിലൂടെ വീണ് ഒരാൾക്ക് പരിക്കേറ്റു. വീട് പൂർണ്ണമായും തകർന്നു. ആര്യനാട്, ചാങ്ങ, ചെറുകുളം, കട്ടക്കാൽ വീട്ടിൽ കൃഷ്ണലയത്തിൻ്റെ മേൽക്കൂര പൊട്ടി ഷീറ്റ് തലയിൽ പതിച്ചാണ് അപകടം ഉണ്ടായത്.  75 വയസ്സുള്ള കാഞ്ചനയ്ക്കാണ് വീടിൻറെ ഷീറ്റ് പൊട്ടിവീണ് തലയ്ക്ക് പരിക്കേറ്റത്. ഇവർ ആര്യനാട് സർക്കാർ ആശുപത്രയിൽ ചികിത്സയിലാണ്. ഈ സമയത്ത് വീടിനുള്ളിൽ കാഞ്ചനയുടെ സഹോദരി ലളിത, കാഞ്ചനയുടെ മകൾ ശാന്തി, മരുമകൻ സുനിൽ കുമാർ, ഇവരുടെ 17 ഉം16 ഉം വയസുള്ള രണ്ട് മക്കൾ എന്നിവരാണ് ഉണ്ടായിരുന്നത്. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീട്ടിലെ വൈദ്യുതി ഉപകരണങ്ങളും പൂർണ്ണമായും തകർന്നു. ആര്യനാട് റസ്റ്റ് ഹൗസ് മുന്നിൽ റോഡിനു കുറുകെ മരം വീണ് ഗതാഗത തടസവുമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News