കാലവര്‍ഷക്കെടുതി: അടിയന്തിര സഹായത്തിന് കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

കേ​ര​ള​ത്തി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്തി അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

Last Updated : Jul 18, 2018, 07:01 PM IST
കാലവര്‍ഷക്കെടുതി: അടിയന്തിര സഹായത്തിന് കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ കാ​ല​വ​ര്‍​ഷ​ക്കെ​ടു​തി വി​ല​യി​രു​ത്തി അടിയന്തിര സഹായം ലഭ്യമാക്കുന്നതിന് കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ട് മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നോ​ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. 

ക​ണ്ണൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലെ നൂ​റ​നാ​ടു​മു​ള​ള പ്ര​തി​രോ​ധ​സേ​നാ യൂ​ണി​റ്റു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ട്ടു​ക​ളും മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും അ​ടി​യ​ന്തി​ര​മാ​യി ല​ഭ്യ​മാ​ക്ക​ണം. വാ​യു​സേ​ന​യ്ക്ക് ഒ​രു ഹെ​വി ലി​ഫ്റ്റ് ഹെ​ലി​കോ​പ്ട​റെ​ങ്കി​ലും (എം1-16) ​അ​നു​വ​ദി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ദേശീയ ദുരന്തപ്രതികരണ സേനയെ നിയോഗിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘത്തെ കൂടി കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

വെളളപ്പൊക്കം, ഉരുള്‍പൊട്ടല്‍, ചുഴലിക്കാറ്റ് എന്നിവ മൂലം സംസ്ഥാനത്തെ 27000 ത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. തീരപ്രദേശത്തെയും സമതലങ്ങളെയും മലയോര മേഖലകളെയും ഒരുപോലെ ദുരിതം ബാധിച്ചിട്ടുണ്ട്. 965 ഗ്രാമങ്ങളെ കെടുതി ബാധിച്ചിട്ടുണ്ടെന്നാണ് കണക്കാക്കിയിട്ടുളളത്. മഴയാരംഭിച്ചതിനുശേഷം ഇതിനോടകം 90 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 333 വീടുകള്‍ പൂര്‍ണ്ണമായും എണ്ണായിരത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. പതിനായിരത്തോളം ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു.

അതേസമയം, കനത്ത മഴ മൂല൦ പൊറുതിമുട്ടുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാന്‍ തയ്യാറാണെന്ന് വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് പാര്‍ലമെന്‍റില്‍  കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ കാലവര്‍ഷക്കെടുതികള്‍ സഭയില്‍ ഉന്നയിച്ചപ്പോഴാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്
.

More Stories

Trending News