കനത്ത കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, 15 വരെ കടലില്‍ പോകരുത്

15 വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും  കേരളതീരത്ത് 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

Last Updated : Mar 14, 2018, 09:15 AM IST
കനത്ത കാറ്റ്: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, 15 വരെ കടലില്‍ പോകരുത്

തിരുവനന്തപുരം: കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള തീരത്തെയും ലക്ഷദ്വീപ് മേഖലയിലെയും മത്‌സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച വരെ  കടലില്‍ പോകരുതെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. 

കേരള തീരത്ത് അടുത്ത 48 മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 15 വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും  കേരളതീരത്ത് 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. 

അതേസമയം, മോശം കാലാവസ്ഥ മൂലം ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ സര്‍വീസ് നിറുത്തി വച്ചു. ക​ന​ത്ത​മ​ഴ​യ്ക്കും ക​ട​ൽ​ക്ഷോ​ഭ​ത്തി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ തീ​ര​ങ്ങ​ളി​ൽ​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ അന്‍പതോളം ബോ​ട്ടു​ക​ൾ ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് അ​ടു​പ്പി​ച്ചിരിക്കുകയാണ്. 

Trending News