Hema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും

താമസിക്കുന്ന ഹോട്ടലുകളിൽ മുറികൾ മദ്യപിച്ചെത്തിയവർ തുറക്കും. തുറക്കാൻ വിസമ്മതിച്ചാൽ ബലം പ്രയോഗിക്കുമെന്നും യാത്ര വേളയിലും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.  

Written by - Zee Malayalam News Desk | Last Updated : Aug 19, 2024, 03:13 PM IST
  • വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ട്.
  • 233 പേജുള്ള ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്.
Hema Committee Report: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ച്; അവസരത്തിനായി വിട്ടുവീഴ്ച ചെയ്യണം, ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും

തിരുവനന്തപുരം: മലയാള സിനിമയിൽ കാസ്റ്റിം​ഗ് കൗച്ചുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. അവസരത്തിനായി നടിമാർ വിട്ടുവീഴ്ച ചെയ്യേണ്ടിവരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചൂഷണം ചെയ്യുന്നവരിൽ പ്രധാന നടന്മാരും ഉൾപ്പെട്ടിട്ടുണ്ട്. വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ സംവിധായകരും നിർമാതാക്കളും നിർബന്ധിക്കുമെന്നും റിപ്പോർട്ട്. സഹകരിക്കുന്ന നടിമാർക്ക് കോഡ് പേരുകൾ നൽകും. അതിന് വഴങ്ങാത്തവരെ പ്രശ്നക്കാർ എന്ന് പറഞ്ഞ് ഒഴിവാക്കും. പരാതിപ്പെട്ടാൽ പ്രത്യാഘാതം ഗുരുതരമെന്നും റിപ്പോർട്ടിൽ പറയുന്നു. 233 പേജുള്ള ഹേമാ കമ്മിറ്റി റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. 

മലയാള സിനിമ ക്രിമിനലുകളുടെ പിടിയിൽ. സിനിമാ മേഖല നിയന്ത്രിക്കുന്നത് പവർ ​ഗ്രൂപ്പുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രതികരിക്കുന്നവരെ നിശബ്ദരാക്കുന്നുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ട്. സിനിമയിൽ കാസ്റ്റ് ചെയ്തിട്ടും വഴങ്ങിയില്ലെങ്കിൽ റിപ്പീറ്റ് ഷോട്ടുകൾ നൽകുമെന്ന് മൊഴികൾ വ്യക്തമാക്കുന്നു. 17 തവണ വരെ ഷോട്ടുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിച്ചുവെന്ന് മൊഴിയിൽ പറയുന്നു. ഞെട്ടിപ്പിക്കുന്ന മൊഴികളാണ് നടിമാർ നൽകിയിരിക്കുന്നതെന്ന് ഹേമ കമ്മിറ്റി. ഭീതിയോടെയാണ് നടിമാർ മൊഴി നൽകിയിരിക്കുന്നത്. ജീവഭയം കാരണമാണ് പൊലീസിൽ പരാതി നൽകാത്തതെന്നും നടിമാരുടെ മൊഴികൾ.

Also Read: Oru vadakkan pranaya parvam: “ഒരു വടക്കൻ പ്രണയ പർവ്വം” ചിത്രീകരണം പൂർത്തിയാക്കി; ഉടൻ പ്രദർശനത്തിന്

മിന്നും താരങ്ങൾ ഉള്ള സിനിമയുടെ ആകാശം നിഗൂഡമെന്നും താരങ്ങൾക്ക് തിളക്കമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് അരക്ഷിതാവസ്ഥയെന്നും സ്ത്രീ രണ്ടാം തരക്കാരിയെന്നും റിപ്പോർട്ടിൽ. കുടുംബങ്ങൾ പോലും ആക്രമണത്തിന് ഇരയാവുമെന്ന് ഭയപ്പെടുന്നു. സിനിമയിൽ ലഹരി ഉപയോഗം വ്യാപകം. സ്ത്രീകളോട് പ്രാകൃത സമീപനമാണെന്നും സിനിമ മേഖലകളിൽ സ്ത്രീകൾക്ക് പ്രാഥമിക സൗകര്യം പോലുമില്ലെന്നും മൊഴികൾ. പോക്സോ പോലും ചുമത്തേണ്ട കുറ്റകൃത്യങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News