Hibi Eden: പലർക്കും മറുപടിയുണ്ട്, സിനിയോറിറ്റി മാനിച്ച് മിണ്ടുന്നില്ല; തലസ്ഥാന വിവാദത്തിൽ ഹൈബി

Hibi Eden about Capital Relocation Bill: മുഖ്യമന്ത്രിയുടെ ഓഫീസാണ് ബില്ല് ചോര്ർത്തി നല്കിയതെന്ന് ആവർത്തിച്ച് ഹൈബി.  

Written by - Zee Malayalam News Desk | Last Updated : Jul 8, 2023, 01:08 PM IST
  • പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ബിൽ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യില്ലെന്നും ഹൈബി പറഞ്ഞു.
  • വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസാണ് ബില്‍ ചോര്‍ത്തി നല്‍കിയതെന്നും ഹൈബി ആരോപിച്ചു.
Hibi Eden: പലർക്കും മറുപടിയുണ്ട്, സിനിയോറിറ്റി മാനിച്ച് മിണ്ടുന്നില്ല; തലസ്ഥാന വിവാദത്തിൽ ഹൈബി

കൊച്ചി: തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് സ്വകാര്യ ബില്ല് അവതരിപ്പിച്ചതിനെ തുടർന്നുള്ള വിവാദത്തിൽ അതൃപ്തി അറിയിച്ച് ഹൈബി ഈഡന്‍ എം.പി. വിമർശിച്ച പലർക്കും മറുപടി പറയണം എന്നുണ്ടെന്നും എന്നാൽ സീനിയോറിറ്റിയും പദവിയും മാനിച്ച് ഒന്നും പറയുന്നില്ലെന്നും ഹൈബി ഈഡൻ പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ബിൽ പിൻവലിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാം പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങൾ ഒന്നും ചെയ്യില്ലെന്നും ഹൈബി പറഞ്ഞു.

വിവാദം അനാവശ്യമാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസാണ് ബില്‍ ചോര്‍ത്തി നല്‍കിയതെന്നും ഹൈബി ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പരാജയം മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ഹൈബിയുടെ വാക്കുകൾ 

'തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് അക്കാദമികമായ ചർച്ചയാണ് ഞാൻ ഉയർത്തിയത്. ഈ വിഷയത്തിൽ തന്നെ രൂക്ഷമായി വിമർശിച്ച പർട്ടിയിയിലെ നേതാക്കളെ അവരുടെ സീനിയോറിറ്റി പരി​ഗണിച്ച് ഞാൻ തൽക്കാലം അവർക്ക് മറുപടി നൽകുന്നില്ല. പബ്ളിസിറ്റി ആഗ്രഹിച്ചാണ് ബില്ല് നൽകിയതെന്ന് തന്നെ അറിയുന്നവർ വിശ്വസിക്കില്ല. പാർട്ടിയോട് ചോദിച്ചല്ല സാധാരണ സ്വകാര്യ ബില്ല് നൽകുന്നത്. ജനപ്രതിനിധി എന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്. എന്നാൽ ഇപ്പോൾ പറയുന്നില്ല.

ഇത് സെൻസിറ്റീവ് വിഷയമാണെന്ന് പാർട്ടി ഔദ്യോഗികമായി അറിയിച്ചാൽ അംഗീകരിക്കും. കൂടാതെ ഔദ്യോഗികമായി തന്നെ പാർട്ടി ആവശ്യപ്പെട്ടാൽ ബിൽ പിൻവലിക്കാനും തയ്യാറാണ്. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. ഒരു ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു തന്റെ ചിന്ത. ബില്ല് ചോർന്ന വഴി തന്നെ ദുരൂഹമാണെന്ന് ആവർത്തിച്ച ഹൈബി, സംസ്ഥാനത്തിന്റെ പകുതിയിലേറെ വരുമാനം ഉണ്ടാക്കി നൽകുന്ന കൊച്ചിക്ക് അർഹമായ സ്ഥാനം കിട്ടണമെന്നും ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News